പ്രധാന ബ്രേക്ക് ഹോസുകളിൽ ചോർച്ചയുണ്ടാകാൻ സാധ്യതയുള്ള തകരാറിനെത്തുടർന്ന്, 30,000ത്തിലധികം എസ്ക്ലാസ് സെഡാനുകൾ തിരിച്ചുവിളിച്ച് ആഡംബര കാർ നിർമ്മാതാക്കളായ മെഴ്സിഡസ് ബെൻസ് . 2025ന്റെ തുടക്കത്തിൽ 20,000 സെഡാനുകൾ ഉൾപ്പെടുത്തി നടത്തിയ മുൻ റീകോളിന്റെ വ്യാപ്തി വർദ്ധിപ്പിച്ചുകൊണ്ടാണ് പുതിയ നടപടി.
2022-25 മോഡൽ വർഷങ്ങളിലെ S500, S580, മേബാക്ക് S580, മേബാക്ക് S680, 2023-25 മോഡൽ വർഷത്തെ S580e,2024-25 മോഡൽ വർഷത്തെ AMG S63 e എന്നീ മോഡലുകളാണ് ഈ റീകോളിൽ ഉൾപ്പെടുന്നത്.
ബാധിക്കപ്പെട്ട വാഹനങ്ങളുടെ മുൻഭാഗത്തെ ബ്രേക്ക് ഹോസുകൾ പൊട്ടാനും ബ്രേക്ക് ഓയിൽ ചോരാനും സാധ്യതയുണ്ട്. ഇത് വാഹനം പൂർണ്ണമായി നിർത്താൻ കൂടുതൽ ദൂരം ആവശ്യമായി വരികയും, അതുവഴി അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
ഈ പ്രശ്നം പൂർണ്ണമായും പരിഹരിക്കുന്നതിനായി മെഴ്സിഡസ് ബെൻസ് ഡീലർമാർ മുൻ ബ്രേക്ക് ഹോസുകൾ സൗജന്യമായി മാറ്റിനൽകും. വാഹന ഉടമകൾക്കുള്ള അറിയിപ്പ് കത്തുകൾ നവംബർ 27നകം അയച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ സംശയങ്ങൾ ഉള്ളവർക്ക് 800-367-6372 എന്ന നമ്പരിൽ മെഴ്സിഡസ് ബെൻസുമായോ അല്ലെങ്കിൽ 888-327-4236 എന്ന നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്റെ വെഹിക്കിൾ സേഫ്റ്റി ഹോട്ട്ലൈനായോ ബന്ധപ്പെടാവുന്നതാണ്.
ഉടമകൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് തങ്ങളുടെ വാഹനം തിരിച്ചറിയുന്നതിനുള്ള നമ്പർ (VIN - Vehicle Identification Number) നൽകി വാഹനം ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
