'എന്‍റെ മക്കളാരും രാഷ്ട്രീയത്തിലില്ല, വരണമെങ്കില്‍ ആദ്യം പോസ്റ്ററുകള്‍ ഒട്ടിച്ച്‌ തുടങ്ങണമെന്ന് പറഞ്ഞിട്ടുണ്ട്'; നിതിൻ ഗഡ്കരി

MARCH 24, 2024, 9:53 AM

ജയ്പൂർ: പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. റോഡ് ട്രാൻസ്‌പോർട്ട്, ഹൈവേ മന്ത്രി എന്ന നിലയില്‍ ഞാൻ ചെയ്ത ജോലിയുടെ ക്രെഡിറ്റ് തന്നെ അധികാരത്തിലെത്തിച്ച വോട്ടർമാർക്കാണെന്നും അദ്ദേഹം പറഞ്ഞു.

"ഈ തെരഞ്ഞെടുപ്പില്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍ക്ക് ഞാൻ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ എല്ലാവരും എന്നെ സ്‌നേഹിച്ചു, രാജ്യത്ത് എനിക്ക് ചെയ്യാൻ കഴിയുന്നതെന്തും നിങ്ങളുടെ സ്നേഹവും പിന്തുണയും കൊണ്ടാണ്. ഞാൻ എന്ത് ജോലി ചെയ്താലും അതിന്‍റെ അംഗീകാരം ലഭിക്കുന്നത് പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങള്‍ക്കുമാണ്.

തന്‍റെ രാഷ്ട്രീയ പാരമ്ബര്യത്തിന്മേല്‍ ബിജെപി പ്രവർത്തകർക്ക് അവകാശമുണ്ട്. എന്‍റെ മക്കളാരും രാഷ്ട്രീയത്തിലില്ല, രാഷ്ട്രീയത്തില്‍ വരണമെങ്കില്‍ ആദ്യം ചുവരുകളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ച്‌ തറനിരപ്പില്‍ പ്രവർത്തിക്കണമെന്നാണ് ഞാൻ എന്‍റെ മക്കളോട് പറഞ്ഞത്.

vachakam
vachakam
vachakam

കഴിഞ്ഞ 10 വർഷത്തിനിടയില്‍, നാഗ്പൂരില്‍ ഒരു ലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങള്‍ ഞാൻ നടത്തി, ഇതൊരു വാർത്താചിത്രമാണ്. യഥാർഥ സിനിമ ഇനിയും ആരംഭിക്കാനിരിക്കുന്നതേയുള്ളൂ, ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലേക്ക് നാഗ്പൂരിനെ കൊണ്ടുപോകുമെന്ന് ഞാൻ നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു.

അതേസമയം, പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ നാഗ്പുരില്‍ നിന്നാണ് നിതിൻ ഗഡ്ക്കരി മത്സരിക്കുന്നത്. മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 19, ഏപ്രില്‍ 26, മേയ് ഏഴ്, മേയ് 13, മെയ് 20 തീയതികളില്‍ അഞ്ച് ഘട്ടങ്ങളിലായി നടക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam