100 % ഹാജർ; പതിനേഴാം ലോക്‌സഭയില്‍ തിളങ്ങി രണ്ട്  എംപിമാര്‍

FEBRUARY 13, 2024, 3:51 PM

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭാ സമ്മേളനത്തില്‍ രണ്ട് എംപിമാര്‍ക്ക് ഫുള്‍ ഹാജർ. ബിജെപി അംഗങ്ങളായ മോഹന്‍ മാണ്ഡവിയും ഭാഗീരഥ് ചൗധരിയുമാണ് സഭാസമ്മേളനത്തില്‍ പൂര്‍ണമായി പങ്കെടുത്ത രണ്ട് അംഗങ്ങള്‍.

ഛത്തീസ്ഗഡിലെ കാങ്കറിനെ പ്രതിനിധീകരിക്കുന്ന എംപിയാണ് മാഹന്‍ മാണ്ഡവി. രാജസ്ഥാനിലെ അജ്മീറില്‍ നിന്നുള്ള ഭഗീരഥ് ചൗധരിയാണ് നൂറ് ശതമാനം ഹാജരുള്ള രണ്ടാമത്തെയാള്‍.

ലോക്‌സഭയില്‍ ഏറ്റവും കുടുതല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി അംഗം പുഷ്‌പേന്ദ്ര സിങ് ചന്ദേല്‍ ആണ്. 1,194 ചര്‍ച്ചകളില്‍ സംബന്ധിച്ചു. രണ്ടാമത് ആന്‍ഡമാന്‍ നിക്കോബാറില്‍ നിന്നുള്ള കുല്‍ദീപ് റായ് ശര്‍മയാണ്. 

vachakam
vachakam
vachakam

ബിഎസിപി അംഗം മലൂക്ക് നഗര്‍, ഡിഎംകെ അംഗം ഡിഎന്‍വി സെന്തില്‍ കുമാര്‍, ആര്‍എസ്പി അംഗം എന്‍കെ പ്രേമചന്ദ്രന്‍, എന്‍സിപി അംഗം സുപ്രിയ സുലെ എന്നിവരാണ് സഭയില്‍ സജീവമായി ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് അംഗങ്ങള്‍.

അതേസമയം 274 ദിവസങ്ങളിലായാണ് പതിനേഴാം ലോക്‌സഭാ സമ്മേളനം നടന്നത്. സഭയില്‍ കൂടുതല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ആദ്യ അഞ്ച് പേരില്‍ ഒരാള്‍ കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എന്‍കെ പ്രേമചന്ദ്രനാണ്. 

നടനും ബിജെപി അംഗവുമായ സണ്ണി ഡിയോള്‍, ടിഎംസി അംഗം ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവരുള്‍പ്പെടെ ഒന്‍പത് അംഗങ്ങള്‍ ഒരു ചര്‍ച്ചയിലും പങ്കെടുത്തില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam