ഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയതിന് പിന്നാലെ അമേരിക്കയിലെ പ്രമുഖ റീട്ടെയിലർമാർ ഇന്ത്യയിൽ നിന്നുള്ള ഓർഡറുകൾ നിറുത്തിയതായി റിപ്പോർട്ട്. വാൾമാർട്ട്, ആമസോൺ, ടാർഗെറ്റ്, ഗ്യാപ്പ് തുടങ്ങിയ പ്രമുഖ കമ്പനികൾ ആണ് ഇന്ത്യക്ക് ഓർഡറുകൾ നൽകുന്നത് താൽക്കാലികമായി നിറുത്തിവച്ചത്.
അതേസമയം കയറ്റുമതിക്കാർക്ക് ഇതുസംബന്ധിച്ച് ഇ- മെയിലുകൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധിക ഇറക്കുമതിത്തീരുവയുടെ ഭാരം തങ്ങൾക്ക് താങ്ങാനാവില്ലെന്നും കയറ്റുമതിക്കാർ തന്നെ അത് ഏറ്റെടുക്കണമെന്നും അമേരിക്കൻ റീട്ടെയിലർമാർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു,
എന്നാൽ ഉയർന്ന താരിഫ് നൽകി ഇന്ത്യയിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യണമെങ്കിൽ ചെലവ് ഇപ്പോഴുള്ളതിന്റെ മുപ്പതുശതമാനത്തോളം വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയിലേക്കുള്ള ഓർഡറുകളിൽ നാൽപ്പതുമുതൽ അമ്പതുശതമാനംവരെ കുറവുണ്ടാകുമെന്നും ഇതിലൂടെ 4-5 ബില്യൺ ഡോളർ നഷ്ടം ഇന്ത്യയ്ക്കുണ്ടാവുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
അതേസമയം ട്രംപിന്റെ അമ്പതുശതമാനം ഇറക്കുമതി തീരുവയ്ക്കു മുന്നിൽ അടിയറവ് പറയില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ ഇപ്പോൾ ഉള്ളത്. രാജ്യത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യം ബലികഴിക്കുന്ന ഒരു നടപടിക്കുമില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്