അഗർത്തല: ഏറെ വിവാദമായ സംഭവമാണ് സിംഹങ്ങൾക്ക് ദൈവത്തിന്റെ പേര് നൽകിയ നടപടി. വിവാദത്തെ തുടര്‍ന്ന് ത്രിപുരയില്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ നൽകി.
സംസ്ഥാനത്തിന്റെ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പ്രബിന്‍ലാല്‍ അഗര്‍വാളിനെ ത്രിപുര സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്.
ത്രിപുരയിലെ സെപാഹിജാല മൃഗശാലയില്‍ നിന്നും ഫെബ്രുവരി 12നായിരുന്നു സിംഹങ്ങളെ സിലിഗുരിയിലെ വടക്കന്‍ ബംഗാള്‍ വന്യ മൃഗ പാര്‍ക്കിലേക്ക് മാറ്റിയത്. ആ സമയത്ത് ത്രിപുരയിലെ മുഖ്യ വൈല്‍ഡ് ലൈഫ് വാര്‍ഡനായിരുന്നു പ്രബിന്‍ലാല്‍ അഗര്‍വാള്‍. സിലിഗുരിയിലേക്ക് സിംഹ ദമ്പതികളെ മാറ്റുന്നതിനിടെ പ്രബിന്‍ലാലാണ് രജിസ്റ്ററില്‍ അക്ബര്‍, സീത എന്നീ പേരുകള്‍ സിംഹങ്ങള്‍ക്കിട്ടത്.
ത്രിപുരയില്‍ നിന്നുമാണ് സിംഹ ദമ്പതികള്‍ക്ക് പേര് നല്‍കിയതെന്നും എന്ത് മാറ്റത്തിന്റെയും ഉത്തരവാദിത്തം ത്രിപുരയിലെ മൃഗശാല അധികാരികള്‍ക്കാണെന്നും ബംഗാള്‍ വനംവകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് അഗര്‍വാളിനെ ത്രിപുര സര്‍ക്കാര്‍ ചോദ്യം ചെയ്‌തെങ്കിലും സിംഹ ദമ്പതികള്‍ക്ക് സീത, അക്ബര്‍ എന്നീ പേരുകള്‍ നല്‍കിയത് താനല്ലെന്ന് അഗർവാൾ പറഞ്ഞത്.
എന്നാല്‍ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ മൃഗങ്ങളുടെ കൈമാറ്റ പരിപാടിയിലാണ് പേരുകള്‍ മാറ്റിയതെന്ന് കണ്ടെത്തുകയും അത് അഗര്‍വാളിന്റെ സസ്‌പെന്‍ഷനിലേക്ക് നയിക്കുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്