രാജ്യത്ത് പുതുക്കിയ ജിഎസ്ടി നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ. അഞ്ചു ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടു സ്ലാബുകളിൽ മാത്രമായിരിക്കും ഇന്ന് മുതൽ ജിഎസ്‍ടി നികുതി നിരക്കുണ്ടാവുക. 99 ശതമാനം സാധനങ്ങളും അഞ്ച് ശതമാനം സ്ലാബിലാകും വരികയെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്.
പാലുൽപ്പന്നങ്ങൾക്കും ജിഎസ്ടി ഇളവ് ലഭിച്ചിട്ടുണ്ട്. ഇതോടെ മിൽമയുടെ പാലുൽപ്പന്നങ്ങൾക്ക് ഇന്ന് മുതൽ വില കുറയും. നെയ്യ്, വെണ്ണ, പനീർ, ഐസ്ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയിലാണ് കുറവ് വരുന്നത്. മിൽമ നെയ്യ് ഒരു ലിറ്ററിന് 45 രൂപയാണ് ഒറ്റയടിക്ക് കുറയുന്നത്. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് 225 രൂപയ്ക്ക് ഇനി മുതൽ ലഭ്യമാകും.
വലിയ ടെലിവിഷനുകൾക്ക് 32 ഇഞ്ചിൽ കൂടുതലുള്ള മോഡലുകൾ സ്‌ക്രീൻ വലുപ്പമനുസരിച്ച് 2,500 മുതൽ 85,000 എന്നിങ്ങനെ വിലക്കുറവ് ലഭിക്കും. എൻട്രി ലെവൽ 43 ഇഞ്ച് മോഡലുകൾക്ക് 2,500 മുതൽ 5,000 രൂപ വരെയും, മിഡ് റേഞ്ച് 55-65 ഇഞ്ച് ടിവികൾക്ക് 3,400 മുതൽ 20,000 രൂപ വരെയും, 100 ഇഞ്ച് ഡിസ്‌പ്ലേയുള്ള പ്രീമിയം ടിവികൾക്ക് 85,800 രൂപ വരെയും വൻതോതിൽ വിലക്കുറവ് ലഭിക്കുന്നതാണ്.
ഹെയർ ഓയിൽ, സോപ്പുകൾ, ഷാംപൂകൾ, ടൂത്ത് ബ്രഷുകൾ, ടൂത്ത് പേസ്റ്റ് എന്നിവയെല്ലാം അഞ്ച് ശതമാനം നികുതി പരിധിയിൽ വരും.സാധാരണക്കാരന് താങ്ങാനാവുന്ന വിലയിലേക്ക് എത്തും.ടാൽക്കം പൗഡർ, ഫേസ് പൗഡർ, ഷേവിംഗ് ക്രീം, ആഫ്റ്റർ ഷേവ് ലോഷനുകൾ എന്നിവയുടെ നികുതി 18% ൽ നിന്ന് 5% ആയി കുറഞ്ഞതിനാൽ ഗണ്യമായ വില കുറവുണ്ടാകും.കുഞ്ഞുങ്ങളുടെ ഡയപ്പറുകൾക്കും കുഞ്ഞുങ്ങളുടെ ഭക്ഷണങ്ങൾക്കും വിലകുറയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
