ന്യൂഡല്‍ഹി: ഇസ്രയേലിലെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഓഗസ്റ്റ് എട്ടുവരെ എയര്‍ ഇന്ത്യ നിര്‍ത്തിവച്ചു. ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ വധത്തില്‍ പ്രതികാരം ചെയ്യുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെ മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷം. സിറിയ, ലെബനന്‍, ഇറാഖ്, യെമന്‍ എന്നിവരുടെ പിന്തുണ ഇറാനുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഹിസ്ബുള്ള കമാന്‍ഡര്‍ ഫുയാദ് ശുക്കര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെ കൊല്ലപ്പെട്ടത്. കഴിഞ്ഞമാസം ലെബനനില്‍ ഉണ്ടായ ആക്രമണത്തില്‍ ഹിസ്ബുള്ള കമാന്‍ഡര്‍ ഫൗദ് ഷുക്കൂര്‍ കൊല്ലപ്പെട്ടിരുന്നു.
മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ജാഗ്രതയിലാണ്. മേഖലയില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാനും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനും നിര്‍ദേശം നല്‍കി.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ബെയ്‌റൂട്ടിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇതിനുപിന്നാലെയാണ് ഇസ്രായേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം പുറപ്പെടുവിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്