ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധം മേഖല കൂടുതല്‍ ശക്തമമെന്ന് റിപ്പോര്‍ട്ട്. പ്രതിരോധ കരുത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണ്. അമേരിക്കയും റഷ്യയും കഴിഞ്ഞാല്‍ ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ ശക്തിയേറിയ വ്യോമസേന എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വേള്‍ഡ് ഡയറക്ടറി ഓഫ് മോഡേണ്‍ മിലിട്ടറി എയര്‍ക്രാഫ്റ്റിന്റെ പുതിയ പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ലോകത്തെ 103 രാജ്യങ്ങളെയാണ് റാങ്കിങിന് പരിഗണിച്ചത്. ഇതിലെ കരസേന, നാവിക സേന, മറൈന്‍ വ്യോമ സേന വിഭാഗങ്ങളിലായി 129 വ്യോമ സേനകളാണ് ഉണ്ടായിരുന്നത്. ഇന്ത്യ മുന്നില്‍ കയറിയതോടെ ചൈന നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആധുനിക വല്‍കരണം, ചരക്ക് ഗതാഗത ശേഷി, ആക്രമണം, പ്രതിരോധം എന്നിവ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിര്‍ണയിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്