മുംബൈ: ബോഡി മസാജര്‍ അടങ്ങിയ ചരക്കുകള്‍ സെക്സ് ടോയ് വിഭാഗത്തില്‍പ്പെടുത്തി കണ്ടുകെട്ടാമെന്ന കസ്റ്റംസ് വകുപ്പിന്റെ ഉത്തരവ് തള്ളി മുംബൈ ഹൈക്കോടതി. ജസ്റ്റിസുമാരായ ഗിരീഷ് കുല്‍ക്കര്‍ണി, കിഷോര്‍ സാന്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
ബോഡി മസാജറിനെ സെക്സ് ടോയ് വിഭാഗത്തില്‍ പെടുത്താനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതിനാല്‍ ഇവയെ ഇറക്കുമതി നിരോധിത വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
1964 ജനുവരിയില്‍ ഇറങ്ങിയ കസ്റ്റംസ് വകുപ്പിന്റെ ഉത്തരവില്‍ ബോഡി മസാജറുകള്‍ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള സെക്സ് ടോയ്സുകളാണെന്നും അതിനാല്‍ ഇവയുടെ ഇറക്കുമതി നിരോധിച്ചതായും പറയുന്നു. ഈ നിരോധന ഉത്തരവ് ചൂണ്ടിക്കാട്ടി 2022 ഏപ്രിലില്‍ കസ്റ്റംസ് കമ്മീഷണര്‍ ബോഡി മസാജര്‍ അടങ്ങിയ ചരക്കുകള്‍ ഇറക്കുന്നത് തടഞ്ഞു. ഇതിനെതിരെ സമര്‍പ്പിച്ച കേസിലാണ് മുംബൈ ഹൈക്കോടതിയുടെ പുതിയ വിധി.
മുതിര്‍ന്നവര്‍ സെക്സ് ടോയ് ആയി ബോഡി മസാജര്‍ ഉപയോഗിക്കുമെന്നത് കസ്റ്റംസ് കമ്മീഷണറുടെ വ്യക്തിപരമായ ഭാവനയാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കസ്റ്റംസ് ഉത്തരവ് റദ്ദാക്കിയതിന് പിന്നാലെ സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് സര്‍വീസ് ടാക്സ് അപ്പലേറ്റ് ട്രിബ്യൂണല്‍ 2023 മെയില്‍ പാസാക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് കസ്റ്റംസ് കമ്മീഷണര്‍ സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി തള്ളി.
ആഭ്യന്തര വിപണിയില്‍ ബോഡി മസാജറുകള്‍ വ്യാപാരം ചെയ്യപ്പെടുന്നുവെന്നും അവ നിരോധിത വസ്തുക്കളായി കണക്കാക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സാധനങ്ങളുടെ ക്ലിയറന്‍സ് പ്രശ്‌നം തീരുമാനിക്കുമ്പോള്‍ അതിനായി നിയോഗിക്കപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ന്യായമായി പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്