ന്യൂഡല്‍ഹി: പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാന്‍ യോഗം വിളിച്ചു കേന്ദ്ര സര്‍ക്കാര്‍. ഈ മാസം 14ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും.
അനുപ് ചന്ദ്ര പാണ്ഡെ വിരമിച്ചതിന് പിന്നാലെ അരുണ്‍ ഗോയല്‍ രാജിവെച്ചതിനും പിന്നാലെയാണ് നീക്കം. അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ചിരുന്നു. എന്നാല്‍ പകരം ആരെയും നിയമിച്ചിരുന്നില്ല.
രണ്ടംഗങ്ങള്‍ മാത്രം കമ്മീഷനില്‍ തുടരുമ്ബോഴാണ് സ്ഥാനത്ത് നിന്ന് അരുണ്‍ ഗോയലും രാജിവെക്കുന്നത്. ഇതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ശേഷിക്കുന്ന അംഗം.
മാര്‍ച്ച് 15-നകം രണ്ട് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്ര നിയമമന്ത്രി അര്ജുന് റാം മെഗ്വാളിന്റെ കീഴിലുള്ള സെര്‍ച്ച് കമ്മിറ്റിയും ആഭ്യന്തര വകുപ്പിലെ കാബിനറ്റ് സെക്രട്ടറിമാരും പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പും ഉള്‍പ്പെടുന്ന സെര്‍ച്ച് കമ്മിറ്റി രണ്ട് ഒഴിവിലേക്കും അഞ്ച് പേരുകള്‍ വീതമുള്ള രണ്ട് പ്രത്യേക പാനലുകള്‍ തയ്യാറാക്കുമെന്നാണ് റിപ്പോര്‍ട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ദമ്പതികൾ ഒരുമിച്ച് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യണോ? ഇന്ത്യയിലെ നികുതി നിയമങ്ങൾ
ശത്രുക്കളെ തകർക്കാൻ 'കമികാസെ' ഡ്രോണുകൾ; ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഗുജറാത്ത് കമ്പനിയുടെ ആയുധങ്ങൾ
ഇന്ധനക്ഷാമം ഒഴിവാക്കാൻ ഇന്ത്യയുടെ കരുതല്‍; എണ്ണ ശുദ്ധീകരണ ശാലകളിലെ അറ്റകുറ്റപ്പണികൾ മാറ്റിവെച്ചു; ഹോർമുസ്
റിലയൻസ് ഓഹരികളിൽ വൻ തകർച്ച; നിക്ഷേപകർക്ക് 80,000 കോടി രൂപയുടെ നഷ്ടം; ആശങ്കയിലായി