'അന്ന് എൻഡിഎ വിടുന്നതിനു മുമ്പ് നിതീഷ് കുമാർ എന്റെ മാതാപിതാക്കളോട് മാപ്പ് ചോദിച്ചു'; തേജസ്വി യാദവ്

FEBRUARY 17, 2024, 9:47 AM

പട്‌ന: 2022ൽ എൻഡിഎ വിടാൻ ശ്രമിക്കുന്നതിനിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തന്റെ മാതാപിതാക്കളോട് മാപ്പ് പറഞ്ഞതായി ആർജെഡി നേതാവ് തേജസ്വി യാദവ്. 

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ബിഹാറിലെ മൊഹാനിയയിൽ നടന്ന റാലിയിൽ സംസാരിക്കവേയാണ് തേജസ്വി യാദവ് കാര്യം പറഞ്ഞത്. 

പാർട്ടി തലവൻമാരായ ലാലു പ്രസാദിനോടും റാബ്‌റി ദേവിയോടും മാപ്പ് പറഞ്ഞതിന് പിന്നാലെ  തൻ്റെ പാർട്ടിയെ പിളർത്താനും എംഎൽഎമാരെ പിന്തിരിപ്പിക്കാനും ബിജെപി ശ്രമിക്കുന്നുണ്ടെന്ന് നിതീഷ് പറഞ്ഞിരുന്നതായും തേജസ്വി പറഞ്ഞു.

vachakam
vachakam
vachakam

2020ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഞാൻ ജനങ്ങൾക്ക് 10 ലക്ഷം സർക്കാർ ജോലികൾ വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാനം നിറവേറ്റാൻ സഹായിക്കണമെന്നും ജനങ്ങളുടെ പിന്തുണയാണ് നമുക്ക് വലുതെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു.

എന്നാൽ ജോലിക്കുള്ള ശമ്പളം നൽകാൻ ലാലു യാദവിൻ്റെ പണം ഉപയോഗിക്കുമോ എന്ന് ചോദിച്ച് നിതീഷ് കുമാർ ആദ്യം തന്നെ പരിഹസിച്ചതായും തേജസ്വി യാദവ് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam