ലോക്കോ പൈലറ്റ് ഹോണ്‍ മുഴക്കിയിട്ടും മാറിയില്ല; ടെക്കി യുവതിയും രണ്ട് മക്കളും ട്രെയിനിന് മുന്നില്‍ച്ചാടി ജീവനൊടുക്കി

FEBRUARY 3, 2026, 7:29 AM

ഹൈദരാബാദ്: ഗുഡ്സ് ട്രെയിനിന് മുന്നില്‍ച്ചാടി ടെക്കി യുവതിയും രണ്ട് മക്കളും ജീവനൊടുക്കി. തെലങ്കാന മേഡ്ച്ചല്‍-മല്‍കാജ്ഗിരി സ്വദേശി വിജയശാന്തി റെഡ്ഡി (38), മകള്‍ ചേതന റെഡ്ഡി (18), മകന്‍ വിശാല്‍ റെഡ്ഡി (17) എന്നിവരാണ് മരിച്ചത്. ഹൈദരാബാദിന് സമീപം ചെര്‍ലപ്പള്ളി-ഗട്കേസര്‍ സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍വേ ട്രാക്കില്‍ ശനിയാഴ്ചയായിരുന്നു സംഭവം.

സോഫ്ററ്‌വെയര്‍ എന്‍ജിനീയറായ വിജയശാന്തി വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് ഹോസ്റ്റലുകളിലെത്തി വിദ്യാര്‍ഥികളായ മക്കളെയും വിളിച്ച് കൊണ്ടുപോയി. ഇതിനുശേഷമാണ് മൂവരും കാറില്‍ റെയില്‍വേ ട്രാക്കിന് സമീപമെത്തിയത്. യുവതിയും മക്കളും റെയില്‍വേ ട്രാക്കില്‍ നില്‍ക്കുന്നത് ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹം നിരന്തരം ഹോണ്‍ മുഴക്കിയെങ്കിലും ഇവര്‍ ട്രാക്കില്‍ നിന്നും മാറിയില്ലെന്ന് പൊലീസ് പറഞ്ഞു.

വിജയശാന്തിയുടെ കാറില്‍ നിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇനി ജീവിക്കാന്‍ ആഗ്രഹമില്ലെന്നും മക്കള്‍ തനിച്ചാകുമെന്ന ഭയവും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. കുറിപ്പില്‍ ബന്ധുക്കളോട് ക്ഷമാപണവും നടത്തിയിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പും യുവതിയുടെ ഫോണ്‍കോള്‍ വിവരങ്ങളും പരിശോധിച്ചുവരികയാണെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. വിജയശാന്തിയുടെ ഭര്‍ത്താവ് ദുബായിലാണ് ജോലിചെയ്യുന്നത്. വിവരമറിഞ്ഞ് ഇദ്ദേഹം നാട്ടിലെത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam