തമിഴ്നാട്ടിൽ എൻ ഐ എയുടെ വ്യാപക റെയ്ഡ്; ഒറ്റ ദിവസം എൻഐഎ റെയ്ഡ് നടത്തിയത് 8 ജില്ലകളിലെ 27 സ്ഥലങ്ങളിൽ 

FEBRUARY 11, 2024, 5:28 AM

ചെന്നൈ: കോയമ്പത്തൂർ ഉക്കടം കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ എൻ ഐ എയുടെ വ്യാപക റെയ്ഡ് നടന്നതായി റിപ്പോർട്ട്. 8 ജില്ലകളിലെ 27 സ്ഥലങ്ങളിലാണ് ഒറ്റ ദിവസം എൻഐഎ റെയ്ഡ് നടത്തിയത്. 

ശനിയാഴ്ച പുലർച്ചെ 4 മണി മുതലാണ് പരിശോധന ആരംഭിച്ചത്. ചെന്നൈയിൽ മാത്രം 8 ഇടങ്ങളിൽ പരിശോധന നടന്നു. റെയ്ഡിൽ മൊബൈൽ ഫോണുകളും ചില രേഖകളും പിടിച്ചെടുത്തതായും അടുത്ത വൃത്തങ്ങളിൽ നിന്നും സൂചന ഉണ്ട്.

അതേസമയം കേസിൽ നാലാം തവണയാണ് എൻ ഐ എ പരിശോധന നടക്കുന്നത്. 2022 ഒക്ടോബറിൽ കോട്ട ഈശ്വരൻ ക്ഷേത്രത്തിനു മുന്നിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരെയാണ് എൻ ഐ എ അറസ്റ്റ് ചെയ്തതിട്ടുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam