മുംബൈയില്‍ ഭീകരാക്രമണ ഭീഷണി മുഴക്കിയ പ്രതി അറസ്റ്റില്‍

SEPTEMBER 6, 2025, 4:58 AM

ചാവേറുകളെ അടക്കം ഉപയോഗിച്ച് മുംബൈ നഗരത്തെ ഒന്നടങ്കം നടുക്കുന്ന ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു.ബിഹാര്‍ സ്വദേശിയായ അശ്വിന്‍ കുമാര്‍ സുപ്ര എന്നയാളെയാണ് പൊലീസ് നോയിഡയില്‍ നിന്ന് പിടികൂടിയത്.

വെള്ളിയാഴ്ചയാണ് അശ്വിൻ കുമാർ നാടിനെ നടുക്കുന്ന ആക്രമണം നടത്തും എന്ന ഭീഷണിയുമായി   രംഗത്തെത്തിയത്.ലഷ്കർ-ഇ-ജിഹാദി എന്ന സംഘടനയുടെ പേരിലായിരുന്നു ഭീഷണി മുഴക്കിയത്.14 പാകിസ്താനി ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും ചാവേറുകൾ ഉള്ള 34 കാറുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നുമായിരുന്നു ഭീഷണി. ഇതിനായി 400 കിലോഗ്രാം ആർഡിഎക്സ് ഉപയോഗിക്കുമെന്നും ഒരു കോടി ആളുകളെ കൊല്ലുമെന്നും ഭീഷണി സന്ദേശത്തിൽ പറഞ്ഞിരുന്നു.സംഭവത്തിൽ സംസ്ഥാനത്തുടനീളം പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

മുംബൈയിൽ 10 ദിവസത്തെ ഗണേശോത്സവം ആഘോഷിക്കുന്നതിനിടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഗണേശോത്സവത്തിൻ്റെ അവസാന ദിവസമായ ശനിയാഴ്ച നഗരത്തിലെ തെരുവുകളിൽ ലക്ഷക്കണക്കിന് ആളുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam