ഡൽഹി: ബിഹാര്‍ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി രംഗത്ത്. പുതുക്കിയ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് വോട്ടർമാർക്ക് തിരിച്ചറിയൽ രേഖയായി ആധാർ ഉപയോഗിക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ഇപ്പോൾ നിർദേശിച്ചത്. ആധാര്‍ പൗരത്വ രേഖയല്ലെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 23(4) പ്രകാരം ഏതൊരു വ്യക്തിയുടെയും ഐഡന്റിറ്റി സ്ഥാപിക്കുന്നതിനുള്ള രേഖയാണ് ആധാർ കാർഡ്. ആധാർ സ്വീകരിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദേശിച്ചിട്ടുണ്ട്.
എന്നാൽ വോട്ടർമാർ ഹാജരാക്കുന്ന ആധാർ കാർഡുകളുടെ ആധികാരികത പരിശോധിക്കാൻ കമ്മീഷന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി സ്വീകരിക്കുമെന്ന ഇസിഐയുടെ ഉറപ്പും സുപ്രീം കോടതി രേഖപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്