ന്യൂഡൽഹി: ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ. കവിതയെ തീഹാർ ജയിലിലേക്ക് സ്വാഗതം ചെയ്ത് തട്ടിപ്പ് വീരൻ സുകേഷ്.
സിനിമാ നടിമാർ ഉൾപ്പെടെയുള്ളവരെ കബളിപ്പിച്ച കേസിൽ ഡൽഹിയിലെ മണ്ടോലി ജയിലിൽ കഴിയുകയാണ് സുകേഷ് ചന്ദ്രശേഖർ. ഇപ്പോഴിതാ ഡൽഹി മദ്യനയ കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത കെ കവിതയെ ‘തിഹാർ ക്ലബിലേക്ക്’ സ്വാഗതം ചെയ്തുകൊണ്ട് കത്ത് പുറത്തു വിട്ടിരിക്കുകയാണ് സുകേഷ്.
കെ കവിതയെ ‘അക്കയ്യ’ എന്ന് അഭിസംബോധന ചെയ്ത് കൊണ്ടാണ് തീഹാർ ക്ലബ്ബിലേക്ക് സ്വാഗതം എന്ന് പറഞ്ഞുള്ള കത്ത് സുകേഷ് പുറത്തു വിട്ടത്. മാത്രമല്ല ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ താൻ വെളിപ്പെടുത്തുമെന്നും സുകേഷ് പറഞ്ഞു.
ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രിയുമായ കെസിആറിൻ്റെ മകൾ കെ.കവിതയെ ഹൈദരാബാദിലെ സ്ഥാപനത്തിൽ മണിക്കൂറുകൾ നീണ്ട റെയ്ഡിന് ശേഷം ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കത്ത് പുറത്ത് വന്നിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്