ബില്ലുകളിൽ ഗവർണർക്ക് സമയപരിധി നിശ്ചയിക്കാൻ ഭരണഘടനാ ഭേദഗതി വേണമെന്ന് സ്റ്റാലിൻ

NOVEMBER 21, 2025, 2:46 AM

ചെന്നൈ : ബില്ലുകളിൽ ഗവർണർക്ക് സമയപരിധി നിശ്ചയിക്കാൻ ഭരണഘടനാ ഭേദഗതി വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ.

സംസ്ഥാനങ്ങളുടെ അവകാശം നേടും വരെ വിശ്രമമില്ലെന്നും സ്റ്റാലിൻ സമൂഹമാധ്യമമായ എക്സ്സിൽ കുറിച്ചു. രാഷ്ട്രപതിയുടെ റഫറൻസിലെ സുപ്രീം കോടതി മറുപടി, തമിഴ്നാട് ഗവർണർക്കെതിരായ ഏപ്രിലിലെ വിധിയെ ബാധിക്കില്ല.

തമിഴ്നാട് ഗവർണറുടെ വാദങ്ങൾ തള്ളുന്നതാണ് ഭരണഘടനാ ബഞ്ചിന്റെ നിരീക്ഷണങ്ങൾ എന്നും, സർക്കാരുകളുടെ ഹിതത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ ഗവർണർമാർ ഇനി നിർബന്ധിതരാകും എന്നും സ്റ്റാലിൻ പറഞ്ഞു.

vachakam
vachakam
vachakam

ഉപദേശ സ്വഭാവത്തിലുള്ള നിരീക്ഷണങ്ങളുടെ പരിമിതിയെക്കുറിച്ച് 1974ൽ 9-അംഗ ഭരണഘടനാ ബഞ്ചിന്റെ വിധിയുണ്ട് എന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam