മകൻ അമ്മയെ തലയറുത്ത് കൊന്നു

DECEMBER 10, 2023, 2:50 PM

ഉത്തർപ്രദേശിൽ ഭൂമി കൈമാറ്റ തർക്കത്തിന്റെ പേരിൽ മകൻ മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. 65 കാരിയായ സ്ത്രീയെ കൃഷിക്ക് ഉപയോഗിക്കുന്ന മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയത്.

ശനിയാഴ്ച ഉത്തർപ്രദേശിലെ മെജാപൂർ ഗ്രാമത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്.അമ്മ കമലാദേവി (65) മകൻ ദിനേശ് പാസിയുടെ (35) പേരിലേക്ക് ഭൂമി എഴുതി കൊടുക്കാത്തതിന് ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു.

കമലാദേവിയുടെ വീടിന് പുറത്ത് നിന്ന് കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.ദിനേശ് പാസി മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

vachakam
vachakam
vachakam

കൊലപാതകം നടത്തിയതിന് ശേഷം പ്രതി ഒളിവിലാണെന്നും സീതാപൂര്‍ എസ്പി ചക്രേഷ് മിശ്ര പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam