ബാ​ഗേജിനെ ചൊല്ലി തർക്കം, സ്പൈസ് ജെറ്റ് ജീവനക്കാരന്റെ തലയ്ക്കടിച്ച് സൈനിക ഉദ്യോഗസ്ഥൻ

AUGUST 3, 2025, 4:15 AM

ശ്രീനഗർ: ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരൻ സ്‌പൈസ് ജെറ്റ് ജീവനക്കാരെ ആക്രമിച്ചു. സൈനികനായ യാത്രക്കാരനാണ് എയർപോർട്ടിൽ ഉണ്ടായിരുന്ന സ്പൈസ്ജെറ്റ് ജീവനക്കാരെ മർദിച്ചത്. ബാ​ഗേജിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. 

 സംഭവത്തിൽ നാല് സ്‌പൈസ് ജെറ്റ് ജീവനക്കാർക്ക് പരിക്കേറ്റു. ജൂലൈ 26 ന് ശ്രീനഗർ വിമാനത്താവളത്തിലാണ് സംഭവം. ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്ക് പറക്കുകയായിരുന്നു യാത്രക്കാരൻ. അധിക ക്യാബിൻ ബാഗേജിന് പണം നൽകണമെന്ന് ജീവനക്കാർ സൈനികനോട് പറഞ്ഞു.

എന്നാൽ, ബോർഡിംഗ് നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ യാത്രക്കാരൻ എയ്‌റോബ്രിഡ്ജിൽ കയറാൻ ശ്രമിച്ചു. ജീവനക്കാർ അദ്ദേഹത്തെ തടഞ്ഞു. ഇതിൽ പ്രകോപിതനായ യാത്രക്കാരൻ ജീവനക്കാരെ മർദിക്കുകയുമായിരുന്നു.

vachakam
vachakam
vachakam

ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും സൈനികനെ ‌നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും എയർലൈൻ അധികൃതർ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam