ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ന്യുമോണിയയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റി. കഴിഞ്ഞ മാസം ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ച യെച്ചൂരിയുടെ നില ഗുരുതരമാണെന്ന് സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.
'അദ്ദേഹത്തിന് ക്രിത്രിമ ശ്വാസം നല്‍കുകയാണ്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഇപ്പോള്‍ നില ഗുരുതരമാണ്.'- പാര്‍ട്ടി എക്സില്‍ കുറിച്ചു. കടുത്ത പനിയെ തുടര്‍ന്ന് ഓഗസ്റ്റ് 19 നാണ് യെച്ചൂരിയെ എയിംസിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ ന്യുമോണിയയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഗുരുതരമായി ഒന്നുമില്ലെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐയെ ഉദ്ധരിച്ച് ഒരു ഉറവിടം റിപ്പോര്‍ട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്