കന്നഡ സൂപ്പര്‍താരം ശിവ രാജ്കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

APRIL 2, 2024, 9:10 PM

ബെംഗലൂരു: നേരത്തെ ഷൂട്ടിംഗ് സ്ഥലത്ത് ദേഹാസ്വസ്ഥത അനുഭവപ്പെട്ട കന്നഡ സൂപ്പര്‍താരം ശിവ രാജ്കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം ആണ്  ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിന്റെ തുടർച്ചയായ പരിശോധനയ്ക്കായാണ് ഇദ്ദേഹത്തെ വീണ്ടും ആശുപത്രയിൽ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

ദേവനഹള്ളിക്ക് സമീപം ഒരു ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് താരത്തെ ആശുപത്രിയിലാക്കിയത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ച ശേഷം താരത്തെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അയച്ചിരുന്നു. എന്നാൽ ഇതിനെ തുടര്‍ന്ന് കുടുംബ ഡോക്ടറുടെ നിർദേശപ്രകാരമാണ്  പരിശോധനകൾക്കായി തിങ്കളാഴ്ച വീണ്ടും ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് സൂചന. 

സിനിമാ സെറ്റിലെ പൊടിശല്യമാണ് താരത്തിന് ദേഹാസ്വസ്ഥത ഉണ്ടാക്കിയത് എന്നാണ് വിവരം. കഴിഞ്ഞ മാസം വലത് തോളിൽ വേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് ശിവ രാജ്കുമാറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിൻ്റെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാൽ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ ഹൃദയാഘാതമല്ല അദ്ദേഹത്തിന് സംഭവിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam