മെയ്ക്ക് മൈ ട്രിപ്പിന് തിരിച്ചടി; ഗൂഗിളിനെതിരെയുള്ള ട്രേഡ് മാർക്ക് അവകാശവാദം തള്ളി കോടതി 

MARCH 7, 2024, 5:05 PM

ഡൽഹി: ട്രേഡ് മാർക്ക് ലംഘനം ആരോപിച്ച് ഗൂഗിളിനെതിരായ അവകാശവാദത്തിൽ ഓൺലൈൻ ട്രാവൽ കമ്പനിയായ മെയ്ക്ക് മൈ ട്രിപ്പിന് വൻ തിരിച്ചടി. കമ്പനിയുടെ അപ്പീൽ സുപ്രീം കോടതി നിരസിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

അതേസമയം ഗൂഗിൾ സ്പോൺസർ ചെയ്‌ത ലിങ്കുകൾ വഴി തങ്ങളുടെ അവസരങ്ങൾ എതിരാളികളായ ബുക്കിംഗ് ഡോട്ട് കോം പ്രയോജനപ്പെടുത്തുന്നുവെന്ന് മെയ്ക്ക് മൈ ട്രിപ്പ് ആരോപിച്ചിരുന്നു. എന്നാൽ മെയ്ക്ക് മൈ ട്രിപ്പിൻ്റെ വ്യാപാരമുദ്രയിൽ  ബുക്കിംഗ് ഡോട്ട് കോം കടന്നുകയറുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി അപ്പീൽ തള്ളിയത്.

അതുപോലെ തന്നെ  മെയ്ക്ക് മൈ ട്രിപ്പിൻ്റെ വെബ്‌സൈറ്റ് സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ഉപയോക്താക്കൾ ബുക്കിംഗ് ഡോട്ട് കോമിൽ എത്താൻ സാധ്യതയില്ലാത്തതിനാൽ മെയ്ക്ക് മൈ ട്രിപ്പ് അവകാശപ്പെടുന്ന ആശയക്കുഴപ്പം ഉണ്ടാകാൻ സാധ്യതയില്ലെന്നും കോടതി വ്യക്തമാക്കി.

vachakam
vachakam
vachakam

എന്നാൽ ഉപയോക്താക്കൾ ഗൂഗിളിൽ തിരയുമ്പോൾ, ബുക്കിംഗ് ഡോട്ട് കോമിന്റെ ഒരു ചിത്രം മുകളിൽ കാണിക്കുന്നുണ്ടെന്നും മെയ്ക്ക് മൈ ട്രിപ്പ് വാദിച്ചിരുന്നു. ഗൂഗിൾ ഇതിന് നിരക്ക് ഈടാക്കുന്നുവെന്നും, ഈ നിരക്കുകൾ നൽകുന്നതിലൂടെ ബുക്കിംഗ് ഡോട്ട് കോം  മെയ്ക്ക് മൈ ട്രിപ്പിൻ്റെ വ്യാപാരമുദ്ര ഉപയോഗിച്ച് കൂടുതൽ പ്രാധാന്യം നേടുന്നുവെന്നും, അങ്ങനെ അതിൻ്റെ പ്രശസ്തിയിൽ നിന്ന് പ്രയോജനം നേടുമെന്നും മെയ്ക്ക് മൈ ട്രിപ്പ് വാദിച്ചു. എന്നാൽ ഗൂഗിൾ  പരസ്യങ്ങൾ ലേലം ചെയ്തതിനാൽ ആശയക്കുഴപ്പമില്ലെന്നും മുൻഗണന നൽകിയിട്ടില്ലെന്നുമായിരുന്നു ബുക്കിംഗ് ഡോട്ട് കോമിന്റെ വാദം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam