മുംബൈ: 1993ലെ മുംബൈ സ്‌ഫോടനം തടയാൻ നടൻ സഞ്ജയ് ദത്തിന് കഴിയുമായിരുന്നുവെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികം. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സഞ്ജയ് ദത്തിന് ആക്രമണത്തിന് മുൻപ് ആയുധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും, അത് പൊലീസിനെ അറിയിച്ചിരുന്നെങ്കിൽ നിരവധി ജീവനുകൾ രക്ഷിക്കാമായിരുന്നുവെന്നും നികം അഭിപ്രായപ്പെട്ടു.
“സഞ്ജയ് ദത്തിന് ആയുധങ്ങളോട് വലിയ ഭ്രമമുണ്ടായിരുന്നു. അബു സലേം ആയുധങ്ങളുമായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തിയപ്പോൾ ദത്ത് ഒരു AK-56 റൈഫിൾ സ്വന്തമായി സൂക്ഷിച്ചു. ബാക്കി ആയുധങ്ങൾ തിരികെ അയച്ചു. അന്ന് തന്നെ അദ്ദേഹം പൊലീസിനെ വിവരം അറിയിച്ചിരുന്നെങ്കിൽ മുംബൈയിൽ നടന്ന ഭീകരാക്രമണം തടയാനാകുമായിരുന്നുവെന്നു,”- നികം വ്യക്തമാക്കി.
1993 മാർച്ച് 12ന് മുംബൈയിൽ നടന്ന സ്‌ഫോടനങ്ങളിൽ 250ലധികം പേരാണ് കൊല്ലപ്പെട്ടത്. ഈ കേസിൽ ടെററിസം ആൻഡ് ഡിസ്രപ്റ്റീവ് ആക്ടിവിറ്റീസ് (ടാഡ) നിയമപ്രകാരം സഞ്ജയ് ദത്തിനെതിരെ കേസെടുത്തിരുന്നു. എന്നാൽ, പിന്നീട് ഭീകരതാ ആരോപണങ്ങളിൽനിന്ന് അദ്ദേഹത്തെ വെറുതെ വിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
