ഹൈദരാബാദ്: ടെന്നിസ് താരം സാനിയ മിര്‍സ ഹൈദരാബാദിൽ കോൺഗ്രസിന് വേണ്ടി ജനവിധി തേടിയെക്കുമെന്ന് സൂചന. താരത്തെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനിക്കുന്നതായാണ് വിവരം.
എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിക്കെതിരെയാകും സാനിയ കളത്തിൽ ഇറങ്ങുക.ബുധനാഴ്ച നടന്ന കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ സാനിയയുടെ സ്ഥാനാർഥിത്വം ചർച്ച ചെയ്തതായാണ് വിവരം.
മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ ആണ് സാനിയയുടെ പേര് മുന്നോട്ടുവെച്ചതെന്നാണ് റിപ്പോർട്ട്.
1980ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് അവസാനമായി കോണ്‍ഗ്രസ് ഹൈദരാബാദിൽ വിജയിച്ചത്. 2004 മുതല്‍ അസദുദ്ദീന്‍ ഒവൈസിയുടെ കൈകളിലാണ് ഈ മണ്ഡലം.
എന്നാൽ ഇത്തവണ സാനിയയെ ഇറക്കുന്നത് വഴി മണ്ഡലം തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് ഇപ്പോൾ.സാനിയയുടെ ജനപ്രീതി തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് കരുതുന്നത്.
ENGLISH SUMMARY: Sania Mirza to Contest from Hyderabad
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ധനക്ഷാമം ഒഴിവാക്കാൻ ഇന്ത്യയുടെ കരുതല്‍; എണ്ണ ശുദ്ധീകരണ ശാലകളിലെ അറ്റകുറ്റപ്പണികൾ മാറ്റിവെച്ചു; ഹോർമുസ്
റിലയൻസ് ഓഹരികളിൽ വൻ തകർച്ച; നിക്ഷേപകർക്ക് 80,000 കോടി രൂപയുടെ നഷ്ടം; ആശങ്കയിലായി
ജീവനക്കാർക്ക് ലോട്ടറി; ഉപയോഗിക്കാത്ത അവധി ഇനി പാഴാകില്ല, ഓരോ വർഷവും പണമാക്കി മാറ്റാം
സാധാരണക്കാർക്ക് ആശ്വാസം; പാചകവാതകത്തിനും പെട്രോളിനും ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ