ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ജയിലില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ രാമലീലക്കിടെ വേഷം കെട്ടിയ കുറ്റവാളികള്‍ ജയില്‍ ചാടിയതായി റിപ്പോർട്ട്.
കൊലക്കേസ് പ്രതിയടക്കം രണ്ടുപേരാണ് ജയില്‍ ചാടിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ഹരിദ്വാർ ജില്ലാ ജയിലില്‍ രാംലീല സംഘടിപ്പിച്ചത്. ജയിലിലെ തടവുകാരായിരുന്നു അഭിനേതാക്കള്‍. രാത്രി രാംലീല കഴിഞ്ഞപ്പോഴാണ് വാനരവേഷം കെട്ടിയ കൊലപാതകക്കേസ് പ്രതി ഉള്‍പ്പടെ രണ്ടുപേർ ജയില്‍ ചാടിയതായി അധികൃതർ മനസിലാക്കിയത്.
ജയിലില്‍ അറ്റകുറ്റ പണികള്‍ക്കായി ഉപയോഗിക്കുന്ന ഏണി ഉപയോഗിച്ചാണ് പ്രതികള്‍ ജയില്‍ ചാടിയത്. രക്ഷപ്പെട്ട തടവുകാരില്‍ ഒരാളായ പങ്കജിനെ കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചതാണ്. രണ്ടാമനായ രാംകുമാർ വിചാരണ തടവുകാരനാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്