ബെംഗളൂരു: മഴയിൽ മുങ്ങി ബെംഗളൂരു നഗരം. ഞായറാഴ്ച വൈകുന്നേരം മുതൽ തിങ്കളാഴ്ച പുലർച്ചെ 12 മണിക്കൂറിനുള്ളിൽ 130 മില്ലിമീറ്റർ മഴയാണ് നഗരത്തിൽ പെയ്തിറങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ. 20 ലധികം തടാകങ്ങൾ കരകവിഞ്ഞൊഴുകി. 500ൽ അധികം വീടുകൾ വെള്ളത്തിനടിയിലായി എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം കനത്ത മഴയിൽ മൂന്ന് പേർ മരിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഡസൻ കണക്കിന് തെരുവുകൾ ആണ് വെള്ളത്തിൽ മുങ്ങിയത്. അണ്ടർപാസുകളും ഫ്ലൈ ഓവറുകളും അടച്ചു. മണിക്കൂറുകളോളം ആണ് വാഹന ഗതാഗതം തടസ്സപ്പെട്ടത്. നഗരത്തിലെ പല പ്രദേശങ്ങളിലും പൊതു ബസ് സർവീസുകൾ തടസ്സപ്പെട്ടു. അടുത്ത അഞ്ച് ദിവസത്തേക്ക് കൂടുതൽ കനത്ത മഴ ലഭിക്കുമെന്ന് ഐഎംഡി പ്രവചിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്