17കാരൻ എഞ്ചിനീയർമാരെ കാറിടിപ്പിച്ച് കൊന്ന കേസ്:ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ പൊലീസ് സുപ്രീം കോടതിയിലേക്ക്

JULY 1, 2024, 12:10 PM

പൂനെ: പൂനെയിൽ  പതിനേഴുകാരൻ ഓടിച്ച പോർഷേ കാറിടിച്ച് രണ്ട് യുവ എഞ്ചിനീയർമാർ കൊല്ലപ്പെട്ട കേസിൽ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പൂനെ പൊലീസ്.17 വയസ്സുകാരനെ മോചിപ്പിക്കാനുള്ള ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ പോലീസിന് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചു.

കുട്ടിയെ ഒബ്‌സർവേഷൻ ഹോമിലേക്ക് റിമാൻഡ് ചെയ്യാനുള്ള ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ (ജെജെബി) ഉത്തരവുകൾ നിയമവിരുദ്ധമാണെന്നും പ്രായപൂർത്തിയാകാത്തവരെ സംബന്ധിച്ച നിയമം പൂർണ്ണമായും നടപ്പാക്കണമെന്നും ചൂണ്ടിക്കാട്ടി കുട്ടിയെ ഉടൻ വിട്ടയക്കണമെന്ന് ഹൈക്കോടതി ജൂൺ 25ന് നിർദേശിച്ചിരുന്നു.

മെയ് 19 ന് അപകടം നടന്ന് മണിക്കൂറുകൾക്ക് 17കാരന് ജാമ്യം അനുവദിച്ചതിനെതിരെ വൻ പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് മൂന്ന് ദിവസത്തിന് ശേഷം പൂനെ നഗരത്തിലെ ഒബ്സർവേഷൻ ഹോമിലേക്ക് അയക്കുകയായിരുന്നു.കഴിഞ്ഞയാഴ്ച ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്, പ്രായപൂർത്തിയാകാത്തയാളെ ഒബ്സർവേഷൻ ഹോമിൽ നിന്ന് വിട്ടയക്കുകയും കസ്റ്റഡി പിതൃസഹോദരിക്ക് കൈമാറുകയും ചെയ്തു.

vachakam
vachakam
vachakam

നിയമവിരുദ്ധമായി തടങ്കലിൽ വച്ചിരിക്കുകയാണെന്ന് കാണിച്ച് കുട്ടിയുടെ അമ്മായി നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ പൂനെ പോലീസ് ഒരുങ്ങുന്നതായി പോലീസ് കമ്മീഷണർ അമിതേഷ് കുമാർ തിങ്കളാഴ്ച വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത കേസുകളിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മാതാപിതാക്കളും മുത്തച്ഛനും ഇപ്പോൾ ജയിലിൽ കഴിയുകയാണ്.കുട്ടിയുടെ രക്തസാമ്പിളുകൾ കൈമാറ്റം ചെയ്‌ത സംഭവം,ഡ്രൈവറെ തട്ടിക്കൊണ്ടുപോയി അന്യായമായി തടവിലാക്കിയതും ഉൾപ്പെടെയുള്ള കേസിലാണ് ഇവർ ശിക്ഷ അനുഭവിക്കുന്നത്.ഡ്രൈവറെ തട്ടിക്കൊണ്ടു പോയ കേസിൽ കുട്ടിയുടെ പിതാവിൻ്റെയും മുത്തച്ഛൻ്റെയും ജാമ്യാപേക്ഷയിൽ പൂനെ കോടതി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ENGLISH SUMMARY: Porsche crash: Pune cops to move Supreme Court over teen driver's release

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam