പുനർജനി തട്ടിപ്പ്: കേസ് തേച്ചുമായ്ച്ചുകളയാൻ അനുവദിക്കില്ലെന്ന് സിപിഎം 

JULY 30, 2026, 11:03 PM

കൊച്ചി: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ മുഖ്യമന്ത്രി  വി.ഡി. സതീശന് സർക്കാർ ക്ലീൻചിറ്റ് നൽകിയതിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം.

കേസിൽ അസാധാരണമായ അട്ടിമറിയാണ് നടന്നിരിക്കുന്നതെന്നും സതീശനെ  കേസിൽ നിന്ന് ഒഴിവാക്കിയ നടപടി അധികാര ദുർവിനിയോഗമാണെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ് ആരോപിച്ചു.

സിബിഐ അന്വേഷണം വേണമെന്ന ആവശ്യങ്ങൾക്കിടെ വിജിലൻസ് കേസ് തിടുക്കപ്പെട്ട് അവസാനിപ്പിച്ചത് അന്വേഷണം അട്ടിമറിക്കാനാണെന്നും, ഈ നടപടിയെ നിയമപരമായും ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലൂടെയും നേരിടുമെന്നും സിപിഎം വ്യക്തമാക്കി.

vachakam
vachakam
vachakam

2018-ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ 'പുനർജനി' പുനരധിവാസ പദ്ധതിക്കായി വിദേശത്തുനിന്ന് അനുമതിയില്ലാതെ പണം സമാഹരിച്ചതിൽ ക്രമക്കേട് ആരോപിച്ചായിരുന്നു വി.ഡി. സതീശനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ, പ്രാഥമിക പരിശോധനയിൽ  തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് നടപടികൾ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam