ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനയായ സി.ജെ.പി നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രക്ഷോഭത്തില്‍ തലസ്ഥാനത്ത് വന്‍ സംഘര്‍ഷം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ജനപ്രതിനിധികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. കസ്റ്റഡിയിലെടുത്ത എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കാണാന്‍ മുതിര്‍ന്ന നേതാവ് സോണിയ ഗാന്ധി മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തി.
കൈകള്‍ ബന്ധിച്ച് അഹിംസാത്മകമായി പ്രതിഷേധിച്ച നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ചാണ് സംഭവസ്ഥലത്തുനിന്ന് നീക്കിയത്. റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിനിടെ രാഹുല്‍ ഗാന്ധിയുടെ മുഖത്ത് പരിക്കേറ്റു. കയ്യാങ്കളിക്കിടെ രാഹുല്‍ ഗാന്ധി, കെ.സി വേണുഗോപാല്‍ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടു. വനിതാ എം.പിയായ പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസുകാര്‍ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍, കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, കൊടിക്കുന്നില്‍ സുരേഷ്, ഡീന്‍ കുര്യാക്കോസ്, പി.സി വിഷ്ണുനാഥ് തുടങ്ങി പ്രമുഖ നേതാക്കളെ പൊലീസ് വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോയി. ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കുന്ന ഭരണകൂടം വൈകാതെ ജനങ്ങള്‍ക്ക് മുന്നില്‍ പരാജയപ്പെടുമെന്ന് പി.സി വിഷ്ണുനാഥ് പ്രതികരിച്ചു.
സി.ജെ.പി സമരത്തിന് നേരെ ഉണ്ടായ പൊലീസ് നടപടിയില്‍ പരിക്കേറ്റവരെ കഴിഞ്ഞ ദിവസം രാഹുലും പ്രിയങ്കയും ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധം വ്യാപിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
