ദ്വാരക: അറബിക്കടലില്‍ സ്‌കൂബ ഡൈവിംഗ് നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ പഞ്ച്കുയി ബീച്ചിലാണ് അദ്ദേഹം സ്‌കൂബ ഡൈവിംഗ് നടത്തിയത്. വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ദ്വാരക നഗരത്തില്‍ പ്രാര്‍ത്ഥിക്കുന്നത് വളരെ ദൈവീകമായ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ദ്വാരക നഗരത്തില്‍ പ്രാര്‍ത്ഥിക്കുന്നത് വളരെ ദൈവികമായ അനുഭവമായിരുന്നു. ആത്മീയ മഹത്വത്തിന്റെയും കാലാതീതമായ ഭക്തിയുടെയും ഒരു പൗരാണികമായ യുഗവുമായി തനിക്ക് ബന്ധമുണ്ടെന്ന് തോന്നി. ഭഗവാന്‍ ശ്രീകൃഷ്ന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി കോണ്‍ഗ്രസിനെ കടന്നാക്രമിക്കുകയും ചെയ്തു. ഒരു കുടുംബത്തിന്റെ മുന്നേറ്റം ഉറപ്പാക്കുന്നതിനായി കോണ്‍ഗ്രസ് അവരുടെ മുഴുവന്‍ ശക്തിയെയും ഉപയോഗിക്കുകയായിരുന്നു. കോണ്‍ഗ്രസ് ഭരണ കാലത്താണ് എല്ലാവിധ അഴിമതികളും നടന്നത്. 2014 ല്‍ നിങ്ങളൈന്ന ഡല്‍ഹിയിലേക്ക് അയച്ചപ്പോള്‍ രാജ്യത്തെ കൊള്ളയടിക്കാന്‍ അനുവദിക്കില്ലെന്ന് ഞാന്‍ ഉറപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസിന്റെ ഭരണകാലത്തു നടന്നുകൊണ്ടിരുന്ന അഴിമതികള്‍ ഇപ്പോള്‍ ഇല്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്