സ്ഥാനാർത്ഥിപട്ടിക 24 മണിക്കൂറിനുള്ളിൽ പുറത്തിറക്കുമോ എന്ന   ചോദ്യത്തോട് പൊട്ടിത്തെറിച്ച് വി ഡി സതീശൻ

MARCH 16, 2026, 9:20 AM

ദില്ലി: കോൺഗ്രസ് സ്ഥാനാർത്ഥിപട്ടിക 24 മണിക്കൂറിനുള്ളിൽ പുറത്തിറക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പൊട്ടിത്തെറിച്ച് വി ഡി സതീശൻ. 

തെറ്റായ വാർത്തകൾ നൽകി നിങ്ങളുടെ വിശ്യാസിത കളയരുതെന്നായിരുന്നു സതീശൻ പ്രതികരിച്ചത്. ദില്ലിയിൽ ഹൈക്കമാൻഡുമായുള്ള ചർച്ചകകൾക്കിടെയായിരുന്നു സതീശനോട് മാധ്യമങ്ങൾ ഇക്കാര്യം ചോദിച്ചത്. 

ഇന്നലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ, സതീശൻ യു ഡി എഫ് സ്ഥാനാർഥി പട്ടിക 24 മണിക്കൂറിനുള്ളിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

vachakam
vachakam
vachakam

ഈ പ്രഖ്യാപനം 24 മണിക്കൂർ പിന്നിട്ട വേളയിലായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യം. 

അതേസമയം ഇന്ന് പട്ടികയുണ്ടാകില്ലെന്നാണ് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചത്. പട്ടിക നാളെയോടെ എന്നും കെ പി സി സി അധ്യക്ഷൻ സൂചന നൽകി. തർക്കങ്ങൾ ഒന്നുമില്ലെന്ന് കേരളത്തിന്‍റെ സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും പ്രതികരിച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam