ഡൽഹി: ഡൽഹിയിലെ ഹുമയൂൺ ശവകുടീരത്തിന്റെ ഒരു ഭാഗം തകർന്നുവീണു. താഴികക്കുടത്തിന്റെ ഭാഗമാണ് തകർന്നത്.
സംഭവത്തിൽ പത്തോളം പേർ കുടുങ്ങി കിടക്കുന്നതായാണ് ലഭിക്കുന്ന വിവരങ്ങൾ. വൈകിട്ട് നാല് മണിയോടെയാണ് സംഭവം ഉണ്ടായത്.
റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ അഗ്നി രക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിർമിച്ച സ്മാരകമാണ് ഇത്.
അഞ്ച് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. വിനോദസഞ്ചാരികൾ പതിവായി സന്ദർശിക്കുന്ന ഒരു സ്മാരകമാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്