ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസ ഗായിക ആശാ ഭോസ്ലെയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
തലമുറകളെ സ്വാധീനിച്ച അസാധാരണമായ ശബ്ദമായിരുന്നു അവരുടേതെന്നും ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന് അവർ നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വരും തലമുറകൾക്ക് അവരുടെ ഗാനങ്ങൾ എക്കാലവും പ്രചോദനമായിരിക്കുമെന്നും പ്രധാനമന്ത്രി എക്സിൽ (X) കുറിച്ചു.
തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ വെച്ചാണ് സംസ്കാര ചടങ്ങുകൾ നടക്കുക. പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാനായി മൃതദേഹം രാവിലെ 11 മണി മുതൽ അവരുടെ വസതിയിൽ പൊതുദർശനത്തിന് വെക്കുമെന്ന് മകൻ ആനന്ദ് ഭോസ്ലെ അറിയിച്ചു.
1943-ൽ 'മാത്സ ബാൽ' എന്ന മറാത്തി ചിത്രത്തിലൂടെ സംഗീത യാത്ര തുടങ്ങിയ ആശാ ഭോസ്ലെ എട്ടു പതിറ്റാണ്ടിലേറെയായി സംഗീത ലോകത്ത് സജീവമായിരുന്നു. പെപ്പി ഡാൻസ് നമ്പറുകൾ മുതൽ ആത്മാവിൽ തൊടുന്ന ഗസലുകൾ വരെ പാടാനുള്ള അവരുടെ കഴിവ് സമാനതകളില്ലാത്തതാണ്. ദാദാസാഹേബ് ഫാൽക്കെ അവാർഡ്, പത്മവിഭൂഷൺ, രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ എന്നിവ നൽകി രാജ്യം അവരെ ആദരിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ വെച്ചാണ് സംസ്കാര ചടങ്ങുകൾ നടക്കുക. പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാനായി മൃതദേഹം രാവിലെ 11 മണി മുതൽ വസതിയിൽ പൊതുദർശനത്തിന് വെക്കുമെന്ന് മകൻ ആനന്ദ് ഭോസ്ലെ അറിയിച്ചു.
Deeply saddened by the passing of Asha Bhosle Ji, one of the most iconic and versatile voices India has ever known. Her extraordinary musical journey, spanning decades, enriched our cultural heritage and touched countless hearts across the world. Be it her soulful melodies or… pic.twitter.com/SbFrzf1Meu
— Narendra Modi (@narendramodi) April 12, 2026
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തിരഞ്ഞെടുപ്പ് തീയതികളിൽ കാലാവസ്ഥയും നിർണ്ണായകമാകും; ജനുവരി, ഫെബ്രുവരി മാസങ്ങളിലേക്ക് മാറിയേക്കുമെന്ന് സൂചന
അമർനാഥ് യാത്ര ജൂലൈ 3 മുതൽ; ഏപ്രിൽ 15 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും
ചെവിക്കുള്ളിൽ ജെ.ബി.എൽ ഇയർബഡ് പൊട്ടിത്തെറിച്ചു: രാജസ്ഥാനിൽ വിദ്യാർത്ഥിനിക്ക് പരിക്ക്; അന്വേഷണം പ്രഖ്യാപിച്ച് കമ്പനി
തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം; പൊതുജന റാലികള് റദ്ദാക്കി വിജയ്