പിറന്നുവീണ മക്കളെ കാണാതെ മോദിയെ സ്വീകരിക്കാനെത്തി ബിജെപി പ്രവര്‍ത്തകൻ; മോദിയുടെ പ്രതികരണം ഇങ്ങനെ 

MARCH 5, 2024, 12:56 PM

ചെന്നൈ: പിറന്നുവീണ മക്കളെ കാണുന്നതിന് മുൻപ് തന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ പ്രവർത്തകനെ കണ്ട് വികാരഭരിതനായി പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട്ടിലെ ബിജെപി പ്രവർത്തകനാണ് തനിക്ക് ജനിച്ച ഇരട്ടകളായ നവജാതശിശുക്കളെ കാണാതെ മോദിയെ സ്വീകരിക്കാൻ ചെന്നൈ വിമാനത്താവളത്തിലെത്തിയത്. 

ഇന്നലെയാണ് ഇയാള്‍ രണ്ട് ഇരട്ടക്കുട്ടികളുടെ പിതാവായത്. സമൂഹമാദ്ധ്യമത്തിലൂടെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'ചെന്നൈ വിമാനത്താവളത്തില്‍വച്ച്‌ വളരെ സവിശേഷമായ ഒരു കൂടിക്കാഴ്‌ച നടന്നു. കാര്യകർത്താക്കളില്‍ ഒരാളായ അശ്വന്ത് പിജായ് ജി എന്നെ സ്വീകരിക്കാനായി എയർപോർട്ടില്‍ എത്തിയിരുന്നു. തന്റെ ഭാര്യ കുറച്ചു മുൻപ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്നും എന്നാല്‍ താനിതുവരെ കുഞ്ഞുങ്ങളെ കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹം എന്നെ സ്വീകരിക്കാൻ വരേണ്ടിയിരുന്നില്ലെന്ന് ഞാൻ പറഞ്ഞു. ഞാൻ അദ്ദേഹത്തിനും കുടുംബത്തിനും ആശംസകളും അനുഗ്രഹങ്ങളും നേർന്നു. നമ്മുടെ പാർട്ടിയില്‍ ഇത്രയും അർപ്പണബോധമുള്ള പ്രവർത്തകരുണ്ടെന്നത് വളരെ സന്തോഷകരമാണ്. കാര്യകർത്താക്കളുടെ സ്‌നേഹവും വാത്സല്യവും കാണുമ്പോള്‍ വികാരാധീനനായി പോകുന്നു' എന്നാണ് മോദി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam