കറാച്ചി: ഭര്‍ത്താവ് രഹസ്യമായി ഡല്‍ഹിയില്‍ രണ്ടാമത് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്ന ആരോപണവുമായി പാക് യുവതി. തനിക്കു നീതി ലഭിക്കണമെന്ന് യുവതി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിക്കുന്ന വീഡിയോ പുറത്തുവിട്ടു. പാക്കിസ്ഥാനി സ്വദേശിനിയായ നികിതയാണ് വീഡിയോ പുറത്തുവിട്ടത്. നികിത കറാച്ചി സ്വദേശിയാണ്.
ദീര്‍ഘകാല വീസയില്‍ ഇന്‍ഡോറില്‍ താമസിക്കുന്ന പാക്കിസ്ഥാന്‍ വംശജനായ വിക്രം നാഗ്‌ദേവിനെ 2020 ജനുവരി 26ന് കറാച്ചിയില്‍ വച്ച് ഹൈന്ദവാചാരപ്രകാരം വിവാഹം കഴിച്ചതായി നികിത പറയുന്നു. ഒരു മാസം കഴിഞ്ഞ് വിക്രം നികിതയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. എന്നാല്‍, മാസങ്ങള്‍ക്കുള്ളില്‍ തന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞതായി നികിത പറയുന്നു.
വീസയിലെ സാങ്കേതിക പ്രശ്‌നം കാരണം 2020 ജൂലൈ 9ന് നിര്‍ബന്ധിച്ച് പാക്കിസ്ഥാനിലേക്ക് അയച്ചതായി നികിത പറയുന്നു. തിരിച്ചു കൊണ്ടുവരാന്‍ വിക്രം ശ്രമിച്ചില്ല. ഇന്ത്യയിലേക്കു മടക്കി വിളിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതായും നികിത ആരോപിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
