പൂനെ: മേക്ക് മൈ ട്രിപ്പ്, റെഡ് ബസ്, റാപ്പിഡോ അടക്കം 18 കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച് പൂനെ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്. ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായിട്ടാണെന്നും ഇവരുടെ വെബ്‌സൈറ്റുകളും ആപ്പുകളും അടച്ചുപൂട്ടണമെന്നുമാണ് പൂനെ ആര്‍ടിഒ ആവശ്യപ്പെട്ടത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
മേക്ക് മൈ ട്രിപ്പ്, ഗോഐബിബോ, റെഡ് ബസ്, ഗോസോ കാബ്, ഇൻ ഡ്രൈവ്, റാപിഡോ,എന്നിങ്ങനെ 18 കമ്പനികളാണ് നിയമവിരുദ്ധമെന്ന് ആര്‍ടിഒ ലിസ്റ്റ് ചെയ്ത കമ്പനികള്‍. മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് 1988ലെ സെക്ഷന്‍ 93 (1) പ്രകാരം, ഇത്തരം കമ്പനികള്‍ പ്രവര്‍ത്തനാനുമതി വാങ്ങേണ്ടതുണ്ട്. എന്നാല്‍ അവര്‍ ലൈസന്‍സിനായി ഓഫീസില്‍ അപേക്ഷിച്ചിട്ടില്ലാത്തതിനാല്‍, കമ്പനികളുടെ വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടാന്‍ സൈബര്‍ സെല്ലിന്റെ സ്‌പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ നടപടിയെടുക്കണമെന്ന് ഔദ്യോഗികമായി പുറത്തിറക്കിയ കത്തില്‍ ആര്‍ടിഒ വ്യക്തമാക്കുന്നു.
അതേസമയം പൂനെയിലെ തൊഴിലാളി യൂണിയനുകളുടെ തുടര്‍ച്ചയായ അപേക്ഷകളെ തുടര്‍ന്നാണ് കമ്പനികളുടെ വെബ്‌സൈറ്റുകളും ആപ്പുകളും അടച്ചുപൂട്ടാന്‍ ആര്‍ടിഒ നിര്‍ദേശിച്ചത്. നിയമപരമായ ലൈസന്‍സുകള്‍ നേടാതെയാണ് ഈ കമ്പനികള്‍ വെബ്‌സൈറ്റുകളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും പ്രവര്‍ത്തിക്കുന്നതെന്നും പൂനെ ആര്‍ടിഒ ഇന്‍ചാര്‍ജ് സഞ്ജീവ് പറഞ്ഞു. ഒല, ഊബര്‍ എന്നിവയ്ക്ക് നിരോധനമില്ലെന്നും ആര്‍ടിഒ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്