ഓപ്പറേഷൻ സിന്ദൂർ; നൂറോളം ഭീകരർ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

MAY 8, 2025, 3:47 AM

ഡൽഹി : ഓപ്പറേഷൻ സിന്ദൂരിൽ നൂറോളം ഭീകരർ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സർവകക്ഷി യോഗത്തിലാണ് പ്രതിരോധ മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. 

അതേസമയം, രാജ്യം സുരക്ഷയ്ക്കായി ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സർവകക്ഷി യോഗത്തിൽ പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഓപ്പറേഷൻ സിന്ദൂരിന് ശേഷമുള്ള സ്ഥിതിഗതികൾ പ്രതിരോധ മന്ത്രി വിശദീകരിച്ചു.

സൈന്യത്തിനും സര്‍ക്കാരിനും പൂര്‍ണ പിന്തുണയെന്ന് രാഹുല്‍ ഗാന്ധി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കൂടുതല്‍ തുറന്നുപറയാനാകില്ലെന്ന് യോഗത്തില്‍ സര്‍ക്കാര്‍ അറിയിച്ചെന്നും രാഹുല്‍.

vachakam
vachakam
vachakam

യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കാത്തതിനെ ഇപ്പോള്‍ വിമര്‍ശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. സര്‍വകക്ഷിയോഗത്തിന് ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം.

തിരിച്ചടിക്ക് കരസേനയുടെ യൂണിറ്റുകള്‍ പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്. കരസേനാമേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിക്കുന്നു. പാക്ക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ കുട്ടികളടക്കം 13 നാട്ടുകാര്‍ കൊല്ലപ്പെട്ടെന്നും 44 പേര്‍ക്ക് പരുക്കേറ്റെന്നും വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.

മറ്റ് ജില്ലകളില്‍ പരുക്കേറ്റവരുടെ എണ്ണം 15 ആണ്. പൂഞ്ച് സെക്ടറില്‍ പാക് ഷെല്ലാക്രമണത്തില്‍ ലാന്‍സ് നായിക് ദിനേശ് കുമാര്‍ വീരമൃത്യുവരിച്ചതായി സൈന്യം അറിയിച്ചു. ഷെല്ലാക്രമണം തുടരുന്നതിനാല്‍ ജമ്മു കശ്മീരിന്‍റെ അതിര്‍ത്തി ജില്ലകളിലേക്ക് ആംബുലന്‍സുകളും അഗ്നിരക്ഷാ യൂണിറ്റുകളും വിന്യസിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam