ഒഡീഷയിൽ 41കാരൻ സുഹൃത്തിനെ കുത്തിക്കൊന്നതായി റിപ്പോർട്ട്. ഒഡീഷയിലെ റൂർക്കേലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. നിഹാർ രഞ്ജൻ ആചാര്യ(44) ആണ് മരിച്ചത്. സംഭവത്തിൽ പ്രതി കേവലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കേവൽ മരിച്ചെന്ന് നിഹാർ വ്യാജ പ്രചരണം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട നിഹാർ ഭൂമി ഇടനിലക്കാരനും വാഹന കച്ചവടക്കാരനുമാണ്. പ്രതി കേവലിനെക്കുറിച്ച് ഇയാൾ വ്യാജ പ്രചരണം നടത്തിയിരുന്നു. കേവൽ മരണപ്പെട്ടു എന്നായിരുന്നു ഇയാൾ പ്രചരിപ്പിച്ചത്.
തുടർന്ന് ഇരുവരും വഴക്കിടുകയും, തർക്കം രൂക്ഷമായതോടെ കേവൽ നിഹാറിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. നാട്ടുകാർ ഇയാളെ ഇസ്പാത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കേവലിനെ കൂടാതെ അശോക് ശ്രീവാസ്തവ എന്നയാളും കേസിൽ അറസ്റ്റിലായിട്ടുണ്ട്. കൊലപാതക പ്രേരണ കുറ്റമാണ് ഇയാൾക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്