കെജ്രിവാളിന്റെ കോടതി വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യണം; സുനിത കെജ്രിവാളിന് നോട്ടീസ്

JUNE 15, 2024, 12:10 PM

ഡൽഹി: അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്.  അഭിഭാഷകനായ വൈഭവ് സിംഗ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ്  നോട്ടീസ്.

മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാൾ കോടതിക്ക് മുൻപിൽ ഹാജരായപ്പോൾ സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഡൽഹി ഹൈക്കോടതി സുനിത കെജ്‌രിവാളിന് നോട്ടീസ് അയച്ചത്.

ജസ്റ്റിസുമാരായ നീന ബൻസാൽ കൃഷ്ണ, അമിത് ശർമ്മ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ എക്‌സ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിൽ നിന്ന് ഈ വീഡിയോ നീക്കം ചെയ്യാൻ നിർദ്ദേശിച്ചു.

vachakam
vachakam
vachakam

മാർച്ച് 28 ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ അറസ്റ്റിനെ തുടർന്ന് രണ്ടാം തവണ കോടതിയിൽ ഹാജരാക്കിയപ്പോൾ കെജ്‌രിവാൾ സ്‌പെഷ്യൽ ജഡ്‌ജി (പിസി ആക്‌ട്) കാവേരി ബവേജയെ അഭിസംബോധന ചെയ്‌ത സംസാരിക്കുന്നതാണ് വീഡിയോ.

ഇത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ സുനിത കെജ്രിവാൾ ഈ ദൃശ്യങ്ങൾ റി ട്വീറ്റ് ചെയ്തിരുന്നു. സമാന ഉള്ളടക്കമുള്ള വീഡിയോകൾ ശ്രദ്ധയിൽ പെടുന്ന പക്ഷം, ഇവ നീക്കം ചെയ്യണമെന്ന് എക്‌സ്, ഫേസ്ബുക്ക്, യൂ ട്യൂബ്, ഇൻസ്റ്റഗ്രാം എന്നിവയോട് കോടതി നിർദേശിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുന്നത് ജൂലൈ 9 ലേക്ക് മാറ്റി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam