ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗുവാഹത്തി സെൻട്രൽ മണ്ഡലത്തിലെ അസം ജാതീയ പരിഷത്ത് (AJP) സ്ഥാനാർത്ഥി കുങ്കി ചൗധരിയുടെ മാതാവ് സുജാത ഗുരുങ് ചൗധരി രംഗത്ത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി സുജാത ദേശീയ വനിതാ കമ്മീഷനിൽ പരാതി നൽകി. താൻ സജീവ രാഷ്ട്രീയപ്രവർത്തകയല്ലെന്നും മകൾ സ്ഥാനാർത്ഥിയായതിന്റെ പേരിൽ തന്നെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും സുജാത ആരോപിച്ചു.
സുജാത ബീഫ് കഴിക്കുന്നുവെന്നും പാകിസ്താൻ അനുകൂലിയാണെന്നും മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ഇടപെടുന്നുവെന്നും മുഖ്യമന്ത്രി പൊതുവേദിയിൽ ആരോപിച്ചിരുന്നു. സുജാത മാംസം കഴിക്കുന്നു എന്ന് അവകാശപ്പെട്ട് ഒരു ചിത്രവും അദ്ദേഹം പുറത്തുവിട്ടു.
എന്നാൽ, അമേരിക്കയിലെ ഡെൻവറിലുള്ള 'ഇന്റർനാഷണൽ ചർച്ച് ഓഫ് കനാബിസ്' എന്ന മ്യൂസിയം സന്ദർശിച്ചപ്പോൾ അവിടെയുള്ള ഒരു ആർട്ട് പ്രോപ്പിനൊപ്പം എടുത്ത ചിത്രമാണിതെന്നും ഇതിനെയാണ് ബീഫ് എന്ന് തെറ്റായി പ്രചരിപ്പിച്ചതെന്നും സുജാത വ്യക്തമാക്കി. മ്യൂസിയം അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ച് കത്ത് നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ തന്റെയും പ്രായപൂർത്തിയാകാത്ത മകന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും സൈബർ ആക്രമണങ്ങൾ നേരിടുന്നുണ്ടെന്നും സുജാത പരാതിയിൽ പറഞ്ഞു.
രാഷ്ട്രീയ നേട്ടത്തിനായി തന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നുമാണ് ഇവരുടെ ആവശ്യം. ഏപ്രിൽ 9-ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്ന അസമിൽ മെയ് 4-നാണ് വോട്ടെണ്ണൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷ ഉറപ്പ്; പ്രത്യേക ഇളവുകളുമായി ഇറാൻ
ഫോൺ കൈയിലുണ്ടെങ്കിലും പണം നഷ്ടപ്പെടാം; യുപിഐ ആപ്പുകളിലെ 3 വൻ സുരക്ഷാ വീഴ്ചകൾ
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും
ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് തുറന്നുനൽകി ഇറാൻ; ടോൾ ഈടാക്കില്ലെന്ന് ഇറാനിയൻ സ്ഥാനപതിയുടെ