മോദി കീ ജയ്... ഭാരത് മാതാ കീ ജയ്..!! സിൽക്യാര തുരങ്ക ദൗത്യം വിജയത്തിൽ മോദിക്ക് ജയ് വിളിച്ച് ബന്ധുക്കൾ

NOVEMBER 28, 2023, 9:04 PM

സിൽക്യാര തുരങ്ക ദൗത്യം വിജയം. 41 തൊഴിലാളികളേയും പുറത്തെത്തിച്ചു. ചൊവ്വാഴ്ച രാത്രി 7.45ഓടെയാണ് ടണലില്‍ കുടുങ്ങിയ തൊഴിലാളികള്‍ അഞ്ചുപേരെ ആദ്യം പുറത്തെത്തിച്ചത്. 

തുടര്‍ന്ന് ബാക്കിയുള്ളവരേയും പുറത്തെത്തിച്ചു. ടണലിന് മുന്നില്‍ തയ്യാറാക്കി നിര്‍ത്തിയിരുന്ന ആംബുലന്‍സില്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ, സമീപ പ്രദേശങ്ങളിൽ നിന്നുള്ള താമസക്കാർ സ്ഥലത്ത് തടിച്ചുകൂടി.വിവിധ ഏജൻസികളുടെ രക്ഷാപ്രവർത്തനത്തെ അനുമോദിച്ച്  ചിലർ 'ഭാരത് മാതാ കീ ജയ്', 'മോദി ഹേ ടു മുംകിൻ ഹേ' തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചു.

vachakam
vachakam
vachakam

തൊഴിലാളികളുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജയ് വിളിച്ചു കൊണ്ടാണ് സന്തോഷം പ്രകടിപ്പിച്ചത്. പുറത്തേക്ക് എത്തിയ തൊഴിലാളികളെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ചേർത്തുപിടിച്ചു. 

സില്‍ക്യാരയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് കെയര്‍ സെന്ററില്‍ തൊഴിലാളികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെക്കാണ് തൊഴിലാളികളെ ആദ്യംകൊണ്ടുപോയത്. പതിനേഴ് ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് തൊഴിലാളികളെ പുറത്തെത്തിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam