മണിപ്പൂരിൽ വീണ്ടും അക്രമം; രണ്ട് പേര്‍ കൊല്ലപ്പെട്ടു 

FEBRUARY 16, 2024, 10:55 AM

മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമത്തിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 30 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് പുറത്തു വരുന്ന വിവരം. വ്യാഴാഴ്ച രാത്രി ചുരാചന്ദ്പൂര്‍ എസ്പി ഓഫീസിലേക്ക് ജനക്കൂട്ടം അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു എന്നും തുടർന്നുണ്ടായ അക്രമത്തിൽ ആണ് ഇവർ കൊല്ലപ്പെട്ടത് എന്നുമാണ് പുറത്തു വരുന്ന വിവരം.

ഏകദേശം നാനൂറോളം വരുന്ന സംഘം ഓഫീസിനെ നേരെ മാര്‍ച്ച് നടത്തുകയും കല്ലെറിയുകയുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.  RAF ഉള്‍പ്പെടെയുള്ള സുരക്ഷാ സേനകള്‍ അക്രമികളെ തുരത്താന്‍ രംഗത്തിറങ്ങി. 

അതേസമയം ചുരാചന്ദ്പൂര്‍ എസ്പി ശിവാനന്ദ് സര്‍വെ ഹെഡ് കോണ്‍സ്റ്റബിള്‍ സിയാംലാല്‍പോളിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ സസ്‌പെന്‍ഷന്‍ തുടരമെന്നായിരുന്നു അറിയിച്ചത്. സായുധരായ സംഘത്തിനും ഗ്രാമത്തിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം സിയാംലാല്‍പോള്‍ ഇരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി ഉണ്ടായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam