ഭാര്യയ്ക്ക് അശ്ലീല വീഡിയോ അയച്ച ഭർത്താവിന് ഒരു മാസം തടവും 45000 രൂപ പിഴയും വിധിച്ച് കോടതി. പിരിഞ്ഞു കഴിയുകയായിരുന്ന ഭാര്യയ്ക്ക് ആണ് ഇയാൾ അശ്ലീല വീഡിയോ അയച്ചത്. ഇ-മെയിൽ വഴിയാണ് ഇയാൾ ഭാര്യക്ക് അശ്ലീല വീഡിയോ അയച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. രാജാജിനഗർ സ്വദേശിയും 30 -കാരനുമായ യുവാവ് ഒരു സ്വകാര്യ കമ്പനി ജീവനക്കാരനാണ്.
ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരമാണ് ഇയാൾക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇയാളുടെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്. 2016 -ന്റെ അവസാനത്തിലാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. എന്നാൽ പ്രശ്നങ്ങൾ കാരണം ഇരുവരും തമ്മിൽ പിരിയാൻ തീരുമാനിക്കുകയും രണ്ടുപേരും വിവാഹമോചനത്തിന് അപേക്ഷിക്കുകയുമായിരുന്നു.
തൻ്റെ സഹോദരിക്ക് ഇയാൾ ഇമെയിലിൽ അശ്ലീല വീഡിയോ അയച്ചുവെന്ന് ആരോപിച്ച് യുവതിയുടെ ഇളയ സഹോദരനാണ് പൊലീസിൽ പരാതി നൽകിയത്. പിന്നീട്, വിദേശത്തുണ്ടായിരുന്ന യുവതിയും ബംഗളൂരുവിലേക്ക് വരികയും ഭർത്താവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
പൊലീസിന്റെ അന്വേഷണത്തിൽ യുവാവ് ഭാര്യയ്ക്ക് അശ്ലീലവീഡിയോ അയച്ചതായി കണ്ടെത്തി. അതിനൊപ്പം, യുവതിയെ ചേർത്തുകൊണ്ട് അശ്ലീലകമന്റുകളും ഇയാൾ അയച്ചിരുന്നു. തുടർന്നാണ് യുവാവിന് ഒരുമാസം തടവനുഭവിക്കാനും 45,000 രൂപ പിഴ അടക്കാനും കോടതിയുടെ വിധി വന്നിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്