ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: വ്യാപക ക്രമക്കേടുകളും അഴിമതിയും ഉണ്ടായെന്ന് യൂട്യൂബർ ധ്രുവ് റാഠി

NOVEMBER 28, 2025, 6:14 PM

ദില്ലി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ​ഗുരുതരമായ ആരോപണങ്ങളുമായി യൂട്യൂബർ ധ്രുവ് റാഠി. തെരഞ്ഞെടുപ്പിൽ  വ്യാപക ക്രമക്കേടുകളും അഴിമതിയും ഉണ്ടായെന്നാണ്   ധ്രുവ് റാഠി പറയുന്നത്. 

താന്‍ പറയുന്ന തെളിവുകള്‍ തെറ്റാണെങ്കില്‍ അത് തെളിയിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ധ്രുവ് വെല്ലുവിളിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആറ് തെളിവുകളാണ് ധ്രുവ് റാഠി യൂട്യൂബ് വീഡിയോയിലൂടെ പുറത്തുവിട്ടത്. 

 തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുന്‍പ് സ്ത്രീകള്‍ക്ക് നല്‍കിയ പതിനായിരം രൂപ, വ്യാജ വോട്ടര്‍മാര്‍,  വോട്ടർമാർക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍, സിസിടിവി നിയമങ്ങള്‍ മാറ്റി ദൃശ്യങ്ങള്‍ മറച്ചു,  വോട്ടര്‍ പട്ടികയില്‍ നിന്ന് വ്യാപകമായി വോട്ടര്‍മാരെ വെട്ടി എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ധ്രുവ് റാഠി ഉന്നയിക്കുന്നത്. 

vachakam
vachakam
vachakam

മറ്റ് സംസ്ഥാനങ്ങളില്‍ വോട്ട് ചെയ്ത നിരവധി വോട്ടര്‍മാര്‍ ബിഹാറിലും വോട്ട് ചെയ്തുവെന്നാണ് ധ്രുവ് റാഠി ആരോപിക്കുന്നത്. ബിജെപി പ്രവര്‍ത്തകരായ ചിലര്‍ ഡല്‍ഹിയിലും ബിഹാറിലും ഹരിയാനയിലുമെല്ലാം വോട്ട് ചെയ്തതിന്റെ ഫോട്ടോകളടക്കം ധ്രുവ് പങ്കുവെച്ചിട്ടുണ്ട്. ഇവര്‍ സമൂഹമാധ്യമങ്ങളില്‍ വിവിധ കാലഘട്ടങ്ങളില്‍ പങ്കുവെച്ച ഫോട്ടോകളാണ് ധ്രുവ് റാഠി വീഡിയോയിൽ കാണിക്കുന്നത്.

ആദ്യഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ മുന്‍പ് ബിഹാറിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പതിനായിരം രൂപ എത്തിയത് നിയമാനുസൃതമായി നല്‍കിയ കൈക്കൂലിയാണ് എന്നാണ് ധ്രുവ് പറയുന്നത്. ഈ പണം വോട്ടര്‍മാരെ സ്വാധീനിച്ചെന്നും തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം രണ്ട് ലക്ഷം കൂടി നല്‍കുമെന്ന് എന്‍ഡിഎ സഖ്യം വാഗ്ദാനം ചെയ്‌തെന്നും ധ്രുവ് റാഠി പറയുന്നു. തെരഞ്ഞെുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സാമ്പത്തിക സഹായമോ ആനുകൂല്യങ്ങളോ നല്‍കാന്‍ പാടില്ല. ബിഹാറില്‍ ഒക്ടോബര്‍ ഏഴിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 17, 24,31, നവംബര്‍ ഏഴ് എന്നീ തീയതികളില്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കി. ഇത് പെരുമാറ്റച്ചട്ട ലംഘനമായിരുന്നു. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടില്ലെന്നും ധ്രുവ് ചൂണ്ടിക്കാട്ടുന്നു.

 ഹരിയാനയില്‍ നിന്നും ബിഹാറിലേക്ക് തെരഞ്ഞെടുപ്പ് സമയത്ത് പ്രത്യേക ട്രെയിനുകളില്‍ ബിജെപി വ്യാജ വോട്ടര്‍മാരെ എത്തിച്ചുവെന്നാണ് ധ്രുവ് റാഠി ഉന്നയിക്കുന്ന മൂന്നാമത്തെ ആരോപണം. നാല് സ്‌പെഷ്യന്‍ ട്രെയിനുകളെങ്കിലും തെരഞ്ഞെടുപ്പ് ദിവസം ഹരിയാനയില്‍ നിന്നും ബിഹാറിലേക്ക് ഓടുന്നുണ്ടെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞിരുന്നുവെന്നും ഇവര്‍ യഥാര്‍ത്ഥ വോട്ടര്‍മാരാണെങ്കില്‍ എന്തിനാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ എന്നാണ് സിബല്‍ ചോദിച്ചതെന്നും ധ്രുവ് റാഠി പറഞ്ഞു.  

vachakam
vachakam
vachakam

തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച പരാതികളില്‍ പോളിംഗ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങള്‍ വലിയ തെളിവായാണ് പരിഗണിച്ചിരുന്നത്. എത്രപേര്‍ എത്തി വോട്ട് ചെയ്തു, ഒരേ ആള്‍ വീണ്ടും വോട്ട് ചെയ്‌തോ എന്നെല്ലാം ദൃശ്യങ്ങളില്‍ നിന്ന് അറിയാമായിരുന്നു. ഈ നിയമങ്ങള്‍ മാറ്റി സിസിടിവി ദൃശ്യങ്ങള്‍ മറച്ചുവെന്നാണ് ധ്രുവ് റാഠിയുടെ മറ്റൊരു ആരോപണം.  

ജൂണ്‍ മാസത്തിനും സെപ്റ്റംബര്‍ മാസത്തിനും ഇടയ്ക്കാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ് ഐ ആര്‍ നടത്തിയത്. വോട്ടര്‍ പട്ടിക പുതുക്കാന്‍ എന്നാണ് പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് ബിഹാര്‍ വോട്ടര്‍ പട്ടികയില്‍ 7.89 കോടി വോട്ടര്‍മാരുണ്ടായിരുന്നു. എസ് ഐ ആറിന് ശേഷം ഇത് 7.42 കോടിയായി മാറി. 47 ലക്ഷത്തോളം വോട്ടര്‍മാരെയാണ് വെട്ടിയത്. എസ് ഐആറിന്റെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വോട്ടര്‍മാരെ കണ്ടെത്തി വെട്ടുകയാണ് ചെയ്തതെന്നാണ് ധ്രുവ് റാഠി ആരോപിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam