ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലുള്ള ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ വൻ തീപിടുത്തം.
ഉച്ചയ്ക്ക് 2.30 ഓടെയാണ് ഗേറ്റ് 8 ന് സമീപം തീ പടരാൻ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.തുടർന്ന് തീ ആളിപ്പടരുകയും വൻതോതിൽ പുക വ്യാപിക്കുകയും ചെയ്തതോടെ അടിയന്തരമായി വിമാന സർവീസുകളെല്ലാം നിർത്തി വയ്ക്കാൻ എയർപോർട്ട് അതോറിറ്റി നിർദേശം നൽകി.28 ഫയര്‍ യൂണിറ്റുകളാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഭാഗികമായി തീപിടുത്തം നിയന്ത്രണ വിധേയമാക്കിയെന്ന് എയര്‍പോര്‍ട്ട് വക്താവ് വ്യക്തമാക്കുന്നു. സൈനിക വിഭാഗങ്ങളുടെ സഹായത്തോടെയാണ് തീ നിയന്ത്രിക്കാനുള്ള ശ്രമം നടക്കുന്നത്.
വിമാനത്താവളത്തിൽ കുടുങ്ങിയ ആളുകളെ മാറ്റുന്നതിനൊപ്പം, സമീപ പ്രദേശങ്ങളിലേക്ക് തീപടരുന്നത് തടയാൻ നേവിയും രംഗത്തുണ്ട്. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്