കർണാടകയിൽ പുലിയെ പിടികൂടാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ പുലിക്കെണിയില്‍ അടച്ച് പ്രതിഷേധിച്ച് നാട്ടുകാർ. ചൊവ്വാഴചയാണ് നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിച്ചത്.കർണാടകയിലെ ചാമരാജനഗര്‍ ജില്ലയിലെ ബൊമ്മലാപൂര്‍ ഗ്രാമത്തിലാണ് സംഭവം.
കഴിഞ്ഞ ഒരു മാസമായി ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടുന്നതില്‍ വനം വകുപ്പ് പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ഗ്രാമവാസികൾ പ്രതിഷേധിച്ചത്.പ്രദേശത്തെ കടുവയുടെ സാന്നിധ്യം ഉദ്യോഗസ്ഥരെ നാട്ടുകാർ അറിയിച്ചതിന് പിന്നാലെയാണ് വനം വകുപ്പ് കെണി സ്ഥാപിച്ചത്. എന്നാൽ ഒരുമാസം ആയിട്ടും കടുവയെ കണ്ടെത്താനോ പിടികൂടാനോ കഴിയാത്ത സാഹചര്യത്തിലാണ് ഗ്രാമവാസികൾ പ്രതിഷേധം ശക്തമാക്കിയത്.ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് അധികൃതര്‍ കൂട് സ്ഥാപിച്ചത് എന്നാണ് നാട്ടുകാർ പറയുന്നത്.
കടുവയെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ പ്രദേശത്തേക്ക് എത്തിയ വനം വകുപ്പ് ജീവനക്കാരെ കൂട്ടിലടച്ച് പ്രതിഷേധിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്