ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് ഇന്ത്യൻ കരസേന മേധാവി

JUNE 13, 2026, 9:18 AM

ന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ പുതിയ മേധാവിയായി  ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിനെ നിയമിച്ചു. നിലവിലെ കരസേനാ മേധാവി സ്ഥാനമൊഴിയുന്നതിനെ തുടർന്നാണ് ഈ സുപ്രധാന നിയമനം.

നാഷനൽ ഡിഫൻസ് അക്കാദമിയിലെ മുൻ വിദ്യാർഥിയായ ലഫ്റ്റനന്റ് ജനറൽ സേത്ത്, 1986 ഡിസംബറിലാണ് സേനയില്‍ പ്രവേശിച്ചത്. സുദർശൻ ചക്ര കോറിന്റെ കമാൻഡറായും, ഡൽഹി ഏരിയയുടെ ജനറൽ ഓഫിസർ കമാൻഡിങായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ സൗത്ത് വെസ്റ്റേൺ കമാൻഡ്, സതേൺ കമാൻഡ് എന്നിവയ്ക്കും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.

കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജൂൺ 30ന് സർവീസിൽ നിന്നു വിരമിക്കുന്നതോടെയാണ് ധീരജ് സേത്ത് കരസേനാ മേധാവിയായി ചുമതലയേൽക്കുക. രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ വലിയ അനുഭവസമ്പത്തുള്ള അദ്ദേഹത്തിന്റെ നേതൃത്വം ഇന്ത്യൻ കരസേനയ്ക്ക് വരുംദിവസങ്ങളിൽ കൂടുതൽ കരുത്താകും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam