മുംബൈയില്‍ സംഗീത നിശയ്ക്കിടെ കുഴഞ്ഞുവീണ് നിയമ വിദ്യാര്‍ത്ഥി മരിച്ചു; അമിത മദ്യപാനമെന്ന് പ്രാഥമിക നിഗമനം

JUNE 7, 2026, 8:41 PM

മുംബൈ: നഗരത്തിലെ പ്രമുഖ ഇന്‍ഡോര്‍ സ്റ്റേഡിയമായ എന്‍എസ്‌സിഐ ഡോമില്‍ നടന്ന സംഗീത പരിപാടിക്കിടെ 28 കാരനായ നിയമ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. മുംബൈ സ്വദേശിയായ വൃഷഭ് ഗംഗുര്‍ഡെയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

സംഗീത നിശ ആസ്വദിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട വൃഷഭ് തറയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സംഘാടകരും സുഹൃത്തുക്കളും ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അമിതമായി മദ്യം ഉള്ളില്‍ച്ചെന്നതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ യുവാവ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന കാര്യവും മുംബൈ പൊലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. മരണകാരണത്തില്‍ പൂര്‍ണ്ണമായ വ്യക്തത വരണമെങ്കില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതേ സംഗീത പരിപാടിക്കിടെ 31 കാരിയായ മറ്റൊരു യുവതിക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. മദ്യവും എനര്‍ജി ഡ്രിങ്കും ഒരുമിച്ച് കഴിച്ചതിന് തൊട്ടുപിന്നാലെയാണ് ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി, താന്‍ യാതൊരുവിധ ലഹരിമരുന്നുകളും ഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam