ഒടുവിൽ യുദ്ധഭൂമിയില്‍ നിന്ന് നാട്ടിലേക്ക്; റഷ്യയിൽ അകപ്പെട്ട മലയാളികൾ ഇന്ത്യൻ എംബസിയിലെത്തി

MARCH 26, 2024, 8:30 PM

മോസ്കോ ∙ റഷ്യയിലെ യുദ്ധത്തില്‍ പരുക്കേറ്റ മലയാളികളിൽ രണ്ടുപേര്‍ ഉടൻ നാട്ടിലേക്കു മടങ്ങും. അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ് സെബാസ്റ്റ്യനും പൊഴിയൂര്‍ സ്വദേശി ഡേവിഡ് മുത്തപ്പനും മോസ്കോയിലെ ഇന്ത്യൻ എംബസിയിലെത്തി.

പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് താത്കാലിക യാത്രാരേഖകൾ നൽകും. തൊഴില് തട്ടിപ്പിൻ്റെ ഇരകളായി മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ റഷ്യയിലെ യുദ്ധക്കളത്തിലെത്തിയിരുന്നു.

വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉൾപ്പെടെയുള്ളവർ ഇടപെട്ട് ഇവരെ തിരികെയെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു. ഇവരെ കൂടാതെ വിനീത് സിൽവ, മലയാളിയായ ടിനു പനിയത്തിമ എന്നിവരും കബളിപ്പിക്കപ്പെട്ട് യുക്രെയ്‌നിൽ യുദ്ധം ചെയ്യാനുള്ള റഷ്യൻ സൈന്യത്തിനൊപ്പം അകപ്പെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. യുദ്ധഭൂമിയിൽ വച്ച് പ്രിൻസിനു മുഖത്ത് വെടിയേൽക്കുകയും ഡേവിഡിന്റെ കാൽ മൈൻ സ്ഫോടനത്തിൽ തകരുകയും ചെയ്തു. ജനുവരി 3നാണ് ആർമി സെക്യൂരിറ്റി ഹെൽപർ ജോലിക്കായി ഇവർ റഷ്യയിലേക്ക് പോയത്.

1.95 ലക്ഷം രൂപ ശമ്പളമായി വാഗ്ദാനം ചെയ്താണ് ഏജന്‍റുമാർ ഇവരെ റഷ്യയിലെത്തിച്ചത്. തുടർന്ന് യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ നിയോഗിക്കുകയായിരുന്നു. ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത കേസിൽ 3 മലയാളികളടക്കം 19 പേർക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam