കെജ്‌രിവാള്‍ ജയിലില്‍ നിന്ന്  ഭരിക്കും; അടുത്ത ആഴ്ച മുതല്‍ മന്ത്രിമാരെ കാണുമെന്ന് എഎപി

APRIL 16, 2024, 8:10 AM

ഡല്‍ഹി: മദ്യ നയ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കെജ്രിവാള്‍ തിഹാർ ജയിലില്‍ തുടർന്നുകൊണ്ടു തന്നെ ഭരണം നിയന്ത്രിക്കുമെന്ന് വ്യക്തമാക്കി ആം ആദ്മി പാർട്ടി.

കെജ്രിവാളിനെ ജയിലില്‍ സന്ദർശിച്ച ശേഷം പാർട്ടി ദേശീയ ജനറല്‍ സെക്രട്ടറിഡോ.സന്ദീപ് പഥക് എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

അരവിന്ദ് കെജ്രിവാള്‍ എല്ലാ ആഴ്ചയും രണ്ട് മന്ത്രിമാരെ കാണുകയും അവരുടെ വകുപ്പുകളിലെ പ്രവർത്തന പുരോഗതി അവലോകനം ചെയ്യുകയും ചെയ്തുകൊണ്ട് ജയിലില്‍ നിന്ന് ഡല്‍ഹി സർക്കാരിനെ നയിക്കുമെന്ന് പഥക് പറഞ്ഞു.

vachakam
vachakam
vachakam

“അടുത്ത ആഴ്ച മുതല്‍, മുഖ്യമന്ത്രി എല്ലാ ആഴ്ചയും രണ്ട് മന്ത്രിമാരെ ജയിലിലേക്ക് വിളിപ്പിക്കും - അദ്ദേഹം നിലവിലുള്ള പദ്ധതികള്‍ അവലോകനം ചെയ്യുകയും അവരുടെ വകുപ്പുകളില്‍ പ്രവർത്തിക്കുകയും അതിനനുസരിച്ച്‌ മാർഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യും…” വരും ദിവസങ്ങളിലെ മുഖ്യമന്ത്രിയുടെ പ്രവർത്തന പദ്ധതി അറിയിച്ച്‌ പഥക് പറഞ്ഞു,

പാർട്ടി ഇക്കാര്യത്തിലെ നിയമവശങ്ങളിലൂടെ കടന്നുപോയോ എന്ന ചോദ്യത്തിന് സർക്കാർ ഇതിനകം ജയിലില്‍ നിന്നാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു പഥകിന്റെ മറുപടി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam